21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 10, 2024
November 8, 2024
November 6, 2024
November 5, 2024
November 3, 2024
November 3, 2024
November 1, 2024
October 17, 2024
October 13, 2024
October 11, 2024

യുവതിയെ നഗ്നപൂജ നടത്താൻ നിർബന്ധിച്ച സംഭവം; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് യുവതി

Janayugom Webdesk
താമരശ്ശേരി
September 20, 2024 8:54 am

യുവതിയെ നഗ്നപൂജ നടത്താൻ നിർബന്ധിച്ച സംഭവത്തിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് യുവതി. കേസിൽ അറസ്റ്റിലായ ഭർത്താവും പൂജക്കെത്തിയ പ്രകാശനും പുറത്ത് ഇറങ്ങിയാൽ തന്നെ ഉപദ്രവിക്കുമെന്ന് പേടിയുണ്ടെന്നും അതിനാൽ സംരക്ഷണം വേണമെന്നുമാണ് യുവതി പറയുന്നത് നഗ്നപൂജയ്ക്ക് സമ്മതിക്കണമെന്നാവശ്യപ്പെട്ട് ഭർത്താവ് തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നു. സഹിക്കാൻ കഴിയാതെ വന്നത്തോടെയാണ് താൻ പൊലീസിൽ പരാതി നൽകിയതെന്നും യുവതി പറഞ്ഞു. ഭർതൃസുഹൃത്തായ പ്രകാശനാണ് ഭർത്താവിന്റെ മേൽ ബ്രഹ്മരക്ഷസ് ഉണ്ടെന്ന് പറഞ്ഞ് നഗ്നപൂജ നടത്താൻ ആവശ്യപ്പെട്ടതെന്ന് യുവതി പ്രതികരിച്ചു. നഗ്നപൂജ നടത്തിയാൽ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മുമ്പ് പലയിടത്തും ഇത്തരത്തിൽ താൻ പൂജ നടത്തിയെന്നുമാണ് ഇയാൾ പറഞ്ഞതെന്നും യുവതി പറഞ്ഞു. കുടുംബത്തിൽ പ്രശ്നങ്ങളെന്ന് പറഞ്ഞാണ് ഭർത്താവ് പ്രകാശനെ കൂട്ടിക്കൊണ്ടുവന്നത്.

സ്വാമിയാണെന്ന് പറഞ്ഞ് വീട്ടിലെത്തിയ പ്രകാശൻ പുട്ടുണ്ടാക്കുന്ന കുടത്തിൽ വെള്ളമെടുത്ത് ചുവപ്പ് നിറം വരുത്താൻ പൊടി കലക്കുന്നത് താൻ കണ്ടതാണ്. അത് ദേഹത്ത് കയറിയ ബാധയുടെ രക്തമാണെന്ന് പറഞ്ഞു. അതിന്റെ ശക്തി കൊണ്ടാണ് ഭർത്താവുമായുള്ള സംഘർഷമെന്നും പൂജാരി അവകാശപ്പെട്ടു. എന്നാൽ, വീട്ടിലെ കലഹത്തിന് കാരണം അതല്ല. തന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട്. കല്യാണം കഴിഞ്ഞിട്ട് നാല് വർഷമായെന്നും താൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും യുവതി പ്രതികരിച്ചു. ശേഷം പ്രകാശൻ പോയ ഉടനെ താന്‍ വിവരം ഉമ്മയെ അറിയിച്ചു. പ്രകാശൻ രാത്രി വീണ്ടും വന്ന് നഗ്നപൂജ ചെയ്താൽ എല്ലാം ശരിയാവുമെന്ന് പറഞ്ഞ് പൂജയ്ക്കായി ആവശ്യപ്പെട്ടു എന്നും യുവതി വിശദീകരിച്ചു. യുവതിയുടെ പരാതിയിൽ അറസ്റ്റിലായ അടിവാരം മേലെ പൊട്ടിക്കൈയിൽ പി കെ പ്രകാശ(46)നും അടിവാരം വാഴയിൽ വി ഷമീ(34)റും റിമാൻഡിലാണിപ്പോൾ.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 20, 2024
November 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.