22 January 2026, Thursday

Related news

January 19, 2026
January 19, 2026
January 19, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026

യുവതിയെ മ രിച്ചനിലയിൽ കണ്ടെത്തിയ സംഭവം; കൊ ലപാതകമാണ്, കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സഹോദരന്‍

Janayugom Webdesk
പയ്യന്നൂര്‍
May 5, 2024 7:26 pm

കണ്ണൂര്‍ പയ്യന്നൂരില്‍ കാണാതായ യുവതിയെ ആളൊഴിഞ്ഞ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് യുവതിയുടെ സഹോദരന്‍. അനിലയുടെ സഹോദരന്‍ അനീഷാണ് സഹോദരിയുടെ മരണം കൊലപാതകമെന്ന ആരോപണവുമായി രംഗത്തുവന്നത്. അനിലയും ജീവനൊടുക്കിയ സുദര്‍ശന പ്രസാദും സുഹൃത്തുക്കളാണ്. ഇവരുടെ ബന്ധത്തേക്കുറിച്ച് മുമ്പും പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നതായും അനീഷ് പറഞ്ഞു.

അനില നാട്ടില്‍ തിരിച്ചെത്താത്തതിന് പിന്നാലെയാണ് അന്വേഷിക്കാന്‍ തുടങ്ങിയത്. സ്റ്റേഷനില്‍ പരാതി കൊടുത്തു. അതിന്റെ അടിസ്ഥാനത്തില്‍ പോയ സ്ഥലങ്ങള്‍ നോക്കി. ഇന്ന് രാവിലെ അവളുടെ മൊബൈല്‍ ലൊക്കേഷന്‍ കാണിക്കുന്നത് വെള്ളോറയാണ്. അവളുടെ നാട്ടില്‍ തന്നെ. ഇത് ചെയ്തവര്‍ മൊബൈല്‍ അവിടെ ഉപേക്ഷിച്ചിട്ടുണ്ട്. ഇത് ചെയ്തത് ഒരു വ്യക്തിയല്ല. ഇതിനിടയില്‍ അവന്റെ സഹായത്തിന് രണ്ടു മൂന്നുപേര്‍ ഉണ്ടാകുമെന്ന് സഹോദരന്‍ പറഞ്ഞു.

അതേസമയം, പൊലീസും കൊലപാതകമാണെന്ന് സശയിക്കുന്നുണ്ട്. അനില മരിച്ചുകിടക്കുന്നതിന്റെ സമീപത്തായി രക്തക്കറകളും പരിക്കേറ്റതായും കണ്ടെത്തിയിരുന്നു. കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നത് ഇതൊക്കെയാണ്. യുവതിയെ സുദര്‍ശന പ്രസാദ് കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യചെയ്തു എന്ന നിഗമനത്തിലേക്കാണ് പൊലീസ് എത്തുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയു.

Eng­lish Summary:The inci­dent where the young woman was found dead; Mur­der is fatal, broth­er that more peo­ple are involved
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.