19 February 2026, Thursday

Related news

February 18, 2026
February 17, 2026
February 16, 2026
February 16, 2026
February 15, 2026
February 14, 2026
February 14, 2026
February 13, 2026
February 12, 2026
February 10, 2026

യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് ഇന്ന് തെളിവെടുക്കും

Janayugom Webdesk
കോഴിക്കോട്
January 30, 2026 8:54 am

കോഴിക്കോട് എലത്തൂരിൽ ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ, പ്രതി വൈശാഖിനെ പൊലീസ് സംഭവ സ്ഥലത്ത് എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. പ്രതിയെ അടുത്തമാസം രണ്ടാം തീയതി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. എലത്തൂർ പൊലീസിൻ്റെ നേതൃത്വത്തിൽ ഫോറൻസിക്, വിരലടയാള വിദഗ്ധർ കഴിഞ്ഞ ദിവസം സംഭവം സ്ഥലത്തെത്തി പരിശോധന നടത്തുക.

പെൺസുഹൃത്തായ 26 കാരിയെ ഒരുമിച്ചു മരിക്കാം എന്നു പറഞ്ഞ് വിളിച്ചുവരുത്തി ജ്യൂസിൽ ഉറക്കു ഗുളിക കലർത്തി നൽകി കഴുത്തിൽ കുരുക്കിട്ടു പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകം, പീഡനം വകുപ്പുകൾക്ക് പുറമേ പോക്സോ വകുപ്പും പൊലീസ് പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതി പതിനാറ് വയസു മുതൽ യുവതിയെ പീഡിപ്പിച്ച് വരുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.

ഈ മാസം 24നാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈശാഖന്‍റെ ഇൻഡസ്ട്രിയിലാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലാണ് പ്രതിയിലേക്ക് എത്തിയത്.

Kerala State - Students Savings Scheme

TOP NEWS

February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.