
യുഎസിൽ ഗ്രീൻ കാർഡിനായുള്ള അഭിമുഖത്തിന്റെ അവസാനഘട്ടത്തിൽ 60 വയസുള്ള ഇന്ത്യൻ വംശജയെ ഇമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്തു. 1994 മുതൽ യുഎസിൽ താമസിക്കുന്ന ബബിൾ ജീത് ബലി കൗറിനെയാണ് ഗ്രീൻ കാർഡ് അപേക്ഷയുടെ ഭാഗമായുള്ള ബയോമെട്രിക് വിവരങ്ങൾ നൽകാനായി എത്തിയപ്പോൾ ഫെഡറൽ ഏജന്റുമാർ കസ്റ്റഡിയിലെടുത്തത്. ഈ മാസം ഒന്നിനാണ് സംഭവം.
20 വർഷമായി ഭർത്താവിനൊപ്പം യുഎസിൽ റസ്റ്റാറന്റ് നടത്തിവരികയാണ് ബബ്ലി കൗർ. നിയമപരമായ സ്ഥിരതാമസത്തിനായുള്ള അപേക്ഷ പരിശോധിക്കുന്നതിന്റെ അവസാന ഘട്ടത്തിലായിരുന്നു ബയോമെട്രിക് അപ്പോയിന്റ്‌മെന്റ്. നടപടിക്രമങ്ങൾക്കിടെ അപ്രതീക്ഷിതമായാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. നിലവിൽ വിക്ടോർവില്ലെക്ക് സമീപമുള്ള അഡെലാന്റോ ഐസിഇ പ്രോസസ്സിങ് സെന്ററിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. ബബ്ലി കൗറിന് യാതൊരുവിധ ക്രിമിനൽ പശ്ചാത്തലവുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
അറ്റോർണിയെ വിളിച്ച് വിവരം പറഞ്ഞുവെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇക്കാര്യം കുടുംബത്തെ അറിയിച്ചില്ല. ജയിലിലേക്ക് മാറ്റിയ കാര്യം വളരെ വൈകിയാണ് കുടുംബം അറിഞ്ഞത്. ബബ്ലി കൗറിന്റെ മക്കൾക്ക് യുഎസിൽ സ്ഥിരതാമസത്തിന് നിയമപരമായ അവകാശമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.