വിവിധ സർവകലാശാലകൾ തയ്യാറാക്കിയ നാലുവർഷ ബിരുദ പ്രോഗ്രാം സിലബസുകൾ സമഗ്രമായി സർവകലാശാലാ തലത്തിൽ അവലോകനം ചെയ്യാൻ തീരുമാനിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചതിനെ സ്വാഗതം ചെയ്യുന്നു. സർവകലാശാലകൾ ഇതിനായി പോർട്ടൽ ആരംഭിക്കുമെന്നും തിരുവനന്തപുരത്ത് നടന്ന അവലോകനയോഗത്തിലാണ് മന്ത്രി വ്യക്തമാക്കിയത്.
സിലബസുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും ഓരോ കോഴ്സിനുമസരിച്ച് വിദ്യാർത്ഥികൾ ആർജിക്കേണ്ട ജ്ഞാനം, നൈപുണി, അഭിരുചി എന്നിവ ഉറപ്പുവരുത്താനുമാണ് സിലബസ് അവലോകനം. തെരഞ്ഞെടുത്ത കോഴ്സുകൾ സംസ്ഥാനതലത്തിൽ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിലാണ് അവലോകനം ചെയ്യുക. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പൊതുസമൂഹത്തിനുമടക്കം സർവകലാശാലാ സിലബസിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും നൽകുന്നതിനാണ് പോർട്ടൽ തുടങ്ങുന്നത്.
ഈ പോർട്ടലുകളിൽ വരുന്ന അഭിപ്രായങ്ങളും നിർദേശങ്ങളും അതത് പഠനബോർഡുകൾ പരിഗണിക്കും. തുടർന്ന് എല്ലാ സർവകലാശാലാ പഠന ബോർഡുകളും സ്വന്തം സിലബസ് സമഗ്രമായി അവലോകനം ചെയ്‌ത് ആവശ്യമായ നടപടികൾ സ്വീകരിക്കും. പിന്നീട് സംസ്ഥാനതലത്തിൽ പ്രധാനപ്പെട്ട കോഴ്‌സുകളുടെ അവലോകനം ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
പുതുതായി നടപ്പാക്കിയ നാല് വര്‍ഷ കോഴ്സിനെക്കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെയും പൊതുസമൂഹത്തിന്റെയും ആശങ്കകള്‍ പരിഹരിക്കുന്നതിന് ഒരു പരിധിവരെ ഈ തീരുമാനം ഉപകരിക്കും. ഇത്തരം അവലോകനങ്ങളുടെ വിലയിരുത്തലുകളും അതനുസരിച്ചുള്ള മാറ്റങ്ങളും വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അപ്പപ്പോള്‍ അറിയിക്കുകയും അതനുസരിച്ചുള്ള മാറ്റത്തിന് പ്രാപ്തരാക്കുകയും വേണം.
ഹരിത ബി കെ
രാജപുരം, കാസര്‍കോട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.