യുവനടനെതിരെയുള്ള പരാതിയിൽ നടിയില്‍ നിന്നും അന്വേഷണ സംഘം മൊഴി എടുത്തു. വ്യക്തിപരമായ നേട്ടത്തിന് അല്ല പരാതി നൽകിയതെന്നും കലാരംഗത്തു നേരിട്ട പ്രശ്നമാണ് പരാതിയായി ഉന്നയിച്ചതെന്നും മൊഴി നല്‍കിയതിനുശേഷം നടി മാധ്യമപ്രവർത്തകരോട് പറഞ്ഞു. നേരെത്തെ ആരോപണം ഉന്നയിച്ച അതേ നടനെതിരെയാണ് പരാതി നൽകിയത്. വീട്ടുകാരെ ബോധ്യപ്പെടുത്തിയ ശേഷം നടന്റെ പേര് വെളിപ്പെടുത്തുമെന്നും നടി പറഞ്ഞു.
വിദേശ നമ്പറിൽ നിന്ന് ഫോൺ കോൾ വരുന്നുണ്ട്. എന്നാൽ ഞാൻ ഭയക്കുന്നില്ല. ആരും ഭീഷണിപ്പെടുത്താൻ നോക്കണ്ടെന്നും മാധ്യമ പ്രവർത്തകര്‍ എന്ന പേരിൽ ചിലർ കാണാന്‍ വരുന്നുണ്ടെന്നും നടി പറഞ്ഞു. വീട്ടിൽ നിന്നുൾപ്പെടെ പിന്തുണ ലഭിക്കുന്നില്ലെന്നും പിന്തുണ ലഭിക്കുന്ന സാഹചര്യത്തിൽ നടന്റെ പേര് വെളിപ്പെടുത്തുമെന്നും നടി പറഞ്ഞു. എന്നെക്കുറിച്ച് പല ആരോപണങ്ങളും വരുന്നുണ്ട്. എന്റെ ബാങ്ക് അക്കൗണ്ട് നിങ്ങള്‍ക്ക് പരിശോധിക്കാം. പണം കൈപ്പറ്റിയെന്നാണ് ആരോപണം ഉന്നയിച്ചതെന്ന് ചിലര്‍ പറയുന്നുണ്ട്.
അത് തെറ്റാണ്, മാധ്യമങ്ങള്‍ക്കു മുന്നില്‍ നടന്റെ പേര് പറയേണ്ടി വന്നാല്‍ പറയും. എതിര്‍ക്കുന്നത് വലിയ സംഘത്തെയാണ്. അതിന് ഭയമില്ല. വീട്ടില്‍ ചെറിയ സമ്മര്‍ദ്ദം ഉണ്ട്. രാത്രി വിദേശ നമ്പറില്‍ നിന്ന് കോള്‍ വരുന്നുണ്ട്. ഭീഷണിപ്പെടുത്താന്‍ നോക്കേണ്ട. ഞാന്‍ അല്ലെങ്കില്‍ വേറെ ഒരു പെണ്‍കുട്ടി ഇത്തരം തെമ്മാടിത്തത്തിനെതിരെ ശബ്ദം ഉയര്‍ത്തുമെന്നും നടി പറഞ്ഞു. ജൂനിയർ ആർട്ടിസ്റ്റായി ലൊക്കേഷനില്‍ എത്തിയപ്പോഴായിരുന്നു ദുരനുഭവം ഉണ്ടായതെന്ന് നടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിന്നിൽ നിന്നും യുവതാരം അപ്രതീക്ഷിതമായി കടന്നുപിടിക്കുകയായിരുന്നു. പിന്നീട് ഇയാൾ മാപ്പ് പറഞ്ഞ് തലയൂരിയെന്നും നടി ആരോപിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.