27 September 2024, Friday
KSFE Galaxy Chits Banner 2

Related news

September 26, 2024
September 26, 2024
September 24, 2024
September 22, 2024
September 21, 2024
September 21, 2024
September 20, 2024
September 20, 2024
September 19, 2024

എഡിജെപിക്കെതിരായ അന്വേഷണം ശരിയായ ദിശയിലല്ല; സ്വർണക്കടത്തുകാർക്ക് പൊലീസ് കൂട്ടുനിൽക്കുന്നു

ആരോപണങ്ങളുമായി വീണ്ടും പി വി അൻവർ എംഎൽഎ 
Janayugom Webdesk
നിലമ്പൂർ
September 26, 2024 5:54 pm

എഡിജെപി അജിത്ത് കുമാറിനെതിരായ അന്വേഷണം ശരിയായ ദിശയിലല്ലെന്നും സ്വർണക്കടത്തുകാർക്ക് പൊലീസ് കൂട്ടുനിൽക്കുന്നുവെന്നും പി വി അൻവർ എംഎൽഎ. മരംമുറികേസിലും റിദാൻ വധക്കേസിലും പൊലീസ് നടത്തിയ അന്വേഷണം ശരിയല്ല.സ്വർണക്കടത്തു കേസിൽ പൊലീസ് സ്വർണം പൊട്ടിക്കുന്നുവെന്ന ആരോപണം അൻവർ ആവർത്തിച്ചു. പ്രതികളിൽനിന്ന് പിടികൂടുന്ന സ്വർണം കോടതിയിൽ എത്തുമ്പോൾ അളവു കുറയുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ നടന്ന സ്വർണവേട്ടയുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്താൻ ധൈര്യമുണ്ടോയെന്ന് അൻവർ ചോദിച്ചു. താൻ ഉന്നയിച്ച ആരോപണങ്ങളിൽ തന്നെ പ്രതിയാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. പാർട്ടി പറഞ്ഞതനുസരിച്ച് താൻ കീഴടങ്ങിയിരുന്നു. താൻ ഉന്നയിച്ച ആരോപണങ്ങൾ പാർട്ടി വിശദമായി പരിശോധിക്കുമെന്ന് പറഞ്ഞപ്പോഴായിരുന്നു അത്. എന്നാൽ, അത്തരമൊരു പരിശോധന നടക്കുന്നില്ലെന്ന് പി വി അൻവർ പറഞ്ഞു. സിപിഐ(എം) പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ല , എം എൽ എ സ്ഥാനം രാജി വെക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിൽ ഞായറാഴ്ച പൊതുയോഗം വിളിച്ച് ജനങ്ങളോട് വിശദീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.