കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആദിവാസി യുവാവ് വിശ്വനാഥൻ ആത്മ ഹത്യ ചെയ്ത കേസില്‍ അന്വേഷണം അവസാനിപ്പിച്ചു. ആള്‍ക്കൂട്ട വിചാരണ ഉണ്ടായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പറയുന്നു. ആത്മഹത്യ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മൂലമെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫെബ്രുവരി 11നായിരുന്നു വയനാട് കല്‍പറ്റ സ്വദേശി വിശ്വനാഥനെ (46) മെഡി. കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെഎതിര്‍വശത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ മരത്തിന് മുകളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ പ്രസവത്തിനെത്തിയ ഭാര്യക്ക് കൂട്ടിരിക്കാന്‍ എത്തിയതായിരുന്നു വിശ്വനാഥന്‍.
മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ രണ്ട് ദിവസം മുമ്പ് രാത്രി 11 മണിയോടെ വിശ്വനാഥനെ മോഷ്ടാവെന്ന് പറഞ്ഞ് ആള്‍ക്കൂട്ടംവിചാരണ ചെയ്തതായി ആരോപണമുയര്‍ന്നിരുന്നു. ഇതില്‍ മനംനൊന്താണ് ആത്മഹത്യ എന്നായിരുന്നു നിഗമനം. തൂങ്ങിമരണമാണ് എന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ വിശ്വനാഥന്‍ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നുമായിരുന്നു കുടുംബം ആരോപിച്ചത്.
English Summary: The investigation into the suicide of the tribal youth Viswanathan has ended
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.