
കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനങ്ങളും ഭരണനേട്ടങ്ങളും നേരിട്ടു മനസ്സിലാക്കി ജാർഖണ്ഡ് ജനപ്രതിനിധി സംഘം. അവിടുത്തെ 16 ജില്ലാ പരിഷത്ത് പ്രസിഡന്റുമാരും ഒരു വൈസ് പ്രസിഡന്റും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കോട്ടയം ജില്ലാ പഞ്ചായത്ത് സന്ദർശിച്ചത്.
കിലയിലെ പഠനക്ലാസ്സുൾപ്പെടെ നാലുദിവസത്തെ സന്ദർനമാണ് സംഘം കേരളത്തിൽ നടത്തുന്നത്.കോട്ടയത്തെത്തിയ സംഘത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ, വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, മുൻ പ്രസിഡന്റുമാരായ കെ.വി. ബിന്ദു, നിർമല ജിമ്മി, സ്ഥിരം സമിതി അധ്യക്ഷരായ പി.എം. മാത്യു, മഞ്ജു സുജിത്ത്, പി.ആർ. അനുപമ, ഹൈമി ബോബി, സെക്രട്ടറി പി.എസ്. ഷിനോ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
കൗൺസിൽഹാളിൽ നടന്ന കൂടിക്കാഴ്ചയിൽ വിവിധ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങളേക്കുറിച്ചും ത്രിതല പഞ്ചായത്ത് ഭരണസംവിധാനത്തിന്റെ പ്രവർത്തനങ്ങളേക്കുറിച്ചുമുള്ള അവതരണം നടത്തി.
കില കൺസൽട്ടന്റ് പി വി രാമകൃഷ്ണന്റെ നേതൃത്വത്തിൽ എത്തിയ സംഘത്തിൽ ജില്ലാ പരിഷത്ത് പ്രസിഡന്റുമാരായ സുനിതാ ദേവി(ജില്ല: ബൊക്കാറോ), ബാരി മുർമു (ഈസ്റ്റ് സിംഗ്ഭും), ബേബിദേവി(ഗോദ്ദാ), ഉമേഷ് പ്രസാദ് മേഹ്ത(ഹസാരിബാഗ്), രാധാറാണി സോറൻ (ജംതാരാ), മാസിഹ് ഗുരിയ(കുന്തി), രാംധൻ യാദവ്(കോദർമ), സോനാരാം ബോദ്ര (അരൈകേലാ കർസേവ), ജൂലി ക്രിസ്റ്റ്മനി ഹെൻ(പാകൂർ),മോനിക്കാ കിസ്‌കു(സഹേബ്ഗഞ്ച്),ലക്ഷ്മി സൂറൻ(വെസ്റ്റ് സിംഗ്ഭും),പൂനം ദേനി(ലതീഹർ), ‚കിരൺ ബാര(ഗുംല), നിർമല ഭഗത്(റാഞ്ചി), റീനാകുമാരി(ലോഹർദഗ), ശാന്തിദേവി(ഗർഹ്വ), സുധാദേവി(രാംഗർ),ശാരദാ സിംഗ്(ധൻബാദ്), സത്യനാരായൺ യാദവ്(ഗർഹ്വ ജില്ലാ പരിഷത് വൈസ് ചെയർമാൻ)എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. രാവിലെ എറണാകുളം ജില്ലയിലെ മണീട് ഗ്രാമപഞ്ചായത്തിൽ സന്ദശനം നടത്തിയ ശേഷമാണ് കോട്ടയത്തെത്തിയത്. ബുധനാഴ്ച ആലപ്പുഴയിലെത്തി കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കും. വ്യാഴാഴ്ച സംഘം മടങ്ങും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.