ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിശക്കരുതാരും — സാന്ത്വന സ്പര്‍ശം പരിപാടിയില്‍ സൗജന്യ പൊതിച്ചോറുകള്‍ വിതരണം ചെയ്തു. തിരുവനന്തപുരം നോര്‍ത്ത് ജില്ലാ വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ സ്ഥാപിച്ച കൗണ്ടറിലൂടെയാണ് ഉച്ചഭക്ഷണ പൊതിച്ചോറുകള്‍ വിതരണം ചെയ്തത്.
പരിപാടിയില്‍ സംസ്ഥാന വനിതാ കമ്മിറ്റി അംഗം ആര്‍ സരിത, നോര്‍ത്ത് ജില്ലാ വനിതാ കമ്മിറ്റി സെക്രട്ടറി എസ് ദേവീകൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം യു സിന്ധു, നോര്‍ത്ത് ജില്ലാ വനിതാ കമ്മിറ്റി പ്രസിഡന്റ് ബിജിന, സൗത്ത് ജില്ലാ വനിതാ കമ്മിറ്റി സെക്രട്ടറി ഒവി ദീപ, കമ്മിറ്റി അംഗങ്ങളായ സ്മിത കെ നായര്‍, എസ്എല്‍ സിജു, മെറിന്‍ മാത്യു, ശരണ്യ എന്നിവര്‍ പങ്കെടുത്തു.
English summary; Joint Council distributed free packages
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.