17 February 2025, Monday
KSFE Galaxy Chits Banner 2

Related news

January 30, 2025
January 29, 2025
January 24, 2025
November 12, 2024
September 17, 2024
August 31, 2024
August 26, 2024
August 22, 2024

വഖഫ് കരട് റിപ്പോര്‍ട്ട് അംഗീകരിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി

Janayugom Webdesk
ന്യൂഡല്‍ഹി
January 29, 2025 1:28 pm

വഖഫ് കരട് റിപ്പോര്‍ട്ട് അംഗീകരിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി. അംഗങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ ഇന്ന് വൈകിട്ട് 4 മണിവരെ സമയം അനുവദിച്ചു. റിപ്പോര്‍ട്ട് ഉടന്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് സമര്‍പ്പിക്കുമെന്ന് അധ്യക്ഷന്‍ ജഗതാംബിക പാല്‍ വ്യക്തമാക്കി. 

പാര്‍ലമെന്റ് അനക്‌സില്‍ ചേര്‍ന്ന് വഖഫ് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അവസാന യോഗത്തിലാണ് കരട് റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയത്. 14 വ്യവസ്ഥകളിലെ ഭേദഗതികളോടെയാണ് റിപ്പോര്‍ട്ടിന് അംഗീകാരം. ബില്ലിന്റെ കരട് റിപ്പോര്‍ട്ട് സമിതി അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. വിവാദ വ്യവസ്ഥകളില്‍ ബഹുഭൂരിഭാഗവും നിലനിര്‍ത്തിയതായാണ് വിവരം.

ബോര്‍ഡില്‍ രണ്ട് അമുസ്ലിമുകള്‍ വേണമെന്ന വ്യവസ്ഥ നിലനിര്‍ത്തും. വഖഫ് സ്വത്തുക്കള്‍ സര്‍വ്വേ നടത്തി നിര്‍ണയിക്കാനുള്ള അവകാശം വഖഫ് കമ്മീഷണര്‍മാരില്‍ നിന്നും ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കാനും കരട് ബില്ലില്‍ വ്യവസ്ഥ ഉണ്ട്. വഖഫ് ട്രൈബ്യൂണലിന്റെ തീരുമാനത്തിന് എതിരെ ഹൈക്കോടതിയെ സമീപിക്കാം. വഖഫ് സ്വത്താണെന്ന് കണ്ടെത്തിയ ഒരു സര്‍ക്കാര്‍ സ്വത്തും വഖഫ് സ്വത്തായി പരിഗണിക്കില്ല എന്ന വ്യവസ്ഥയും കരടു ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 44 വ്യവസ്ഥകളില്‍ ഭേദഗതികള്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു എങ്കിലും വോട്ടിനിട്ട് തള്ളുകയായിരുന്നു.

TOP NEWS

February 16, 2025
February 16, 2025
February 16, 2025
February 16, 2025
February 16, 2025
February 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.