
ദേശീയ പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം സംയുക്ത ട്രേഡ്‍ യൂണിയൻ നേതൃത്വത്തില്‍ സംഘടിപ്പിച്ച മധ്യമേഖലാ ജാഥ കോട്ടയത്ത് സമാപിച്ചു. ഇന്നലെ രാവിലെ കാഞ്ഞിരപ്പള്ളിയില്‍നിന്നും പര്യടനം ആരംഭിച്ച ജാഥയ്ക്ക് പാലാ, തലയോലപ്പറമ്പ്, ഏറ്റുമാനൂര്‍, ചങ്ങനാശേരി മണ്ഡലങ്ങളിൽ സ്വീകരണങ്ങൾ നൽകി.
സമാപന സമ്മേളനം എഐടിയുസി സംസ്ഥാന സെക്രട്ടറി കെ കെ അഷറഫ് ഉദ്ഘാടനം ചെയ്തു. എൻ എൻ വിനോദ് അധ്യക്ഷനായി.
ജാഥാ ക്യാപ്റ്റൻ സി പി മുരളി, വൈസ് ക്യാപ്റ്റൻ എം ഹംസ, മാനേജര്‍ ടി ബി മിനി, എഐടിയുസി സംസ്ഥാന സെക്രട്ടറിമാരായ കെ സി ജയപാലൻ, അഡ്വ. വി ബി ബിനു, സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ ശശിധരൻ, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സുനിത കുര്യൻ, കെടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കോരാണി സനില്‍, സേവ സംസ്ഥാന സെക്രട്ടറി സോണിയ ജോര്‍ജ്, എഐടിയുസി ജില്ലാ സെക്രട്ടറി അഡ്വ. വി കെ സന്തോഷ് കുമാര്‍, പ്രസിഡന്റ് ഒ പി എ സലാം തുടങ്ങിയവര്‍ പ്രസംഗിച്ചു. വടക്ക്, തെക്കന്‍ മേഖലകളില്‍ സഞ്ചരിച്ച രണ്ട് ജാഥകള്‍ തിങ്കളാഴ്ച സമാപിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.