30 October 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 30, 2024
October 30, 2024
October 29, 2024
October 28, 2024
October 22, 2024
September 30, 2024
September 26, 2024
September 25, 2024
September 25, 2024
September 20, 2024

കോടതി മുറിക്കുള്ളില്‍ ജഡ്ജിയും അഭിഭാഷകരും ഏറ്റുമുട്ടി ; നിരവധി അഭിഭാഷകര്‍ക്ക് പരിക്കേറ്റു

Janayugom Webdesk
ലഖ്നൗ
October 30, 2024 10:25 am

ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലാ കോടതിയില്‍ അഭിഭാഷകരും ജഡ്ജിയും ഏറ്റുമുട്ടി. ബാര്‍ അസോസിയേഷനിലെ അംഗത്തിന്റെ ജാമ്യഹര്‍ജിയുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് ലാത്തിചാര്‍ജ് നടത്തി. നിരവധി അഭിഭാഷകര്‍ക്ക് പരിക്കേറ്റു. കോടതി പരിസരത്ത് നിന്നും അഭിഭാഷകരെ തുരത്താന്‍ പൊലീസ് കസേരകള്‍ വീശുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഘർഷത്തിനിടെ അഭിഭാഷകര്‍ കോടതി മുറിയിലെ കസേരകൾ വലിച്ചെറിയുന്നതും വീഡിയോയില്‍ കാണാം. 

ഹര്‍ജി പരിഗണിക്കുന്നതിനിടെ നിരവധി അഭിഭാഷകര്‍ ഹാജരുണ്ടായിരുന്നു. ഹര്‍ജി മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതോടെ ജില്ലാ ജഡ്ജിയുമായി വാക്കുതർക്കം ഉടലെടുക്കുകയായിരുന്നു. തുടര്‍ന്ന് നിരവധി അഭിഭാഷകർ ജഡ്ജിയുടെ ചേംബർ വളയുകയും ജ‍ഡ്ജി പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
പൊലീസ് എത്തിയ ശേഷം അഭിഭാഷകരെ സ്ഥലത്തുനിന്നും ബലമായി നീക്കി. അതേസമയം, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ പ്രതിഷേധം നടത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.