
കോടതി വാദത്തിനിടെ രാജി പ്രഖ്യാപിച്ച് ജസ്റ്റിസ് രോഹിത് ബി ദേവ്. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിലെ സിറ്റിങ്ങിനിടെയാണ് രാജി പ്രഖ്യാപനം. യുഎപിഎ ചുമത്തപ്പെട്ട ഡല്‍ഹി സര്‍വകലാശാലയിലെ പ്രൊഫ. ജി എൻ സായിബാബയെ കുറ്റവിമുക്തനാക്കിയ ഉത്തരവ് പുറപ്പെടുവിച്ചത് ഇദ്ദേഹമായിരുന്നു. ഉത്തരവ് പിന്നീട് സുപ്രീം കോടതി സ്റ്റേ ചെയ്തു.
വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നും ആരോടും ദേഷ്യമില്ലെന്നും ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ഖേദിക്കുന്നുവെന്നും ജസ്റ്റിസ് ദേവ് പറഞ്ഞു. പരിഗണിച്ചിരുന്ന എല്ലാ കേസുകളില്‍ നിന്നും അദ്ദേഹം പിൻവാങ്ങി. ഏതാനും അഭിഭാഷകരുമായി ഉണ്ടായ തര്‍ക്കങ്ങളുടെ പേരിലാണ് രാജിയെന്നാണ് വിവരം. അപമാനിക്കപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം രാജിപ്രഖ്യാപനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
2017 ജൂണ്‍ അഞ്ചിനാണ് രോഹിത് ബി ദേവിനെ ബോംബെ ഹൈക്കോടതിയിലെ അഡിഷണല്‍ ജഡ്ജിയായി നിയമിച്ചത്. അഡ്വക്കേറ്റ് ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാഗ്പൂര്‍ ബഞ്ചില്‍ അഡിഷണല്‍ സോളിസിറ്റര്‍ ജനറലായും പ്രവര്‍ത്തിച്ചു. 2019 ഏപ്രിലില്‍ സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടു. 2025 ഡിസംബര്‍ നാലിനായിരുന്നു ഇദ്ദേഹം വിരമിക്കേണ്ടിയിരുന്നത്.
English Summary: The judge announced his resignation during the court proceedings
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.