20 December 2025, Saturday

Related news

December 19, 2025
December 19, 2025
December 17, 2025
December 15, 2025
December 15, 2025
December 15, 2025
December 15, 2025
December 14, 2025
December 13, 2025
December 13, 2025

രാഹുല്‍ഗാന്ധിക്കെതിരെ അപകീര്‍ത്തിക്കേസില്‍ വിധി പറഞ്ഞ ജഡ്ജിയുടെ നാവ് അരിയുമെന്ന് ഭീഷിണി;കോണ്‍ഗ്രസ് നേതാവിനെതിരേ കേസ്

Janayugom Webdesk
ന്യൂഡല്‍ഹി
April 9, 2023 12:32 pm

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ അപകീര്‍ത്തിക്കേസില്‍ വിധി പറഞ്ഞ ജഡ്ജിയുടെ നാവ് അരിയുമെന്ന് ഭീഷണി മുഴക്കിയ കോണ്‍ഗ്രസ് നേതാവിനെതിരേ പൊലീസ് കേസെടുത്തു. തമിഴ് നാട്ടിലെ ഡിണ്ടിഗല്‍ജില്ലാ പ്രസിഡന്‍റ് മണികണ്ഠനെതിരേ മൂന്നു വകുുപ്പുകള്‍ പ്രകാരമാണ് ഡിണ്ടിഗല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമ്പോള്‍ വിധി പറഞ്ഞ ജഡ്ജിയുടെ നാവ് അറുക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ആറാം തീയതി തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പോഷകസംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കെയാണ് അദ്ദേഹം ഇത്തരമൊരു പരാമര്‍ശം നടത്തിയത്. 

കര്‍ണാകയിലെ കോലാറില്‍ പ്രസംഗിക്കുന്നതിനിടെ മോഡിയെന്ന പേരുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിനേതിരായ കേസിലാണ് സൂറത്ത് കോടതി രാഹുല്‍ ഗാന്ധിയെ രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചത്.തുടര്‍ന്ന് രാഹുല്‍ഗാന്ധിയെ എംപിസ്ഥാനത്തു നിന്നും അയോഗ്യനാക്കുകയും ചെയ്തു

Eng­lish Summary:The judge who passed the ver­dict in the defama­tion case against Rahul Gand­hi threat­ened to cut off his tongue; the case against the Con­gress leader

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.