
കേരളത്തിലെ സ്ത്രീകളുടെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ നില മെച്ചപ്പെടുത്തുന്നതിനും, സമൂഹത്തിന്റെ സുസ്ഥിര വികസനത്തിലും, പുരോഗതിയിലേക്കും അവരെ കൈപിടിച്ചു ഉയർത്തുന്നതിനുമായി സംസ്ഥാന സർക്കാർ രൂപീകരിച്ച കേരള വനിതാ വികസന കോർപറേഷൻ 35ന്റെ നിറവിൽ. 22, 23 തീയതികളിൽ ശ്രീമൂലം ക്ലബ്ബിൽ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടിയുടെ ഉദ്ഘാടനം നാളെ വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും.
കെ ആർ ഗൗരിയമ്മയുടെ പേരിൽ ആരംഭിക്കുന്ന എൻഡോവ്മെന്റിനും മുഖ്യമന്ത്രി തുടക്കം കുറിക്കും. ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ഗതാഗത മന്ത്രി ആന്റണി രാജു കോർപറേഷന്റെ മുൻ അധ്യക്ഷമാരെ ആദരിക്കും. മുൻ ആരോഗ്യ മന്ത്രി പി കെ ശ്രീമതി, ഗൗരിയമ്മ അനുസ്മരണ പ്രഭാഷണം നടത്തും. ചെയർപേഴ്സൺ കെ സി റോസക്കുട്ടി, പ്രിൻസിപ്പല്‍ സെക്രട്ടറി റാണി ജോർജ്, നഗരസഭാ കൗൺസിലർ അഡ്വ. രാഖി രവികുമാർ, എം ആർ രംഗൻ, വി സി ബിന്ദു തുടങ്ങിയവർ പങ്കെടുക്കും.
English Summary: The Kerala State Women’s Development Corporation
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.