ദ കേരളാ സ്റ്റോറി സിനിമയുടെ റിലീസ് തടയണമെന്ന ആവശ്യം നിരാകരിച്ച ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം അംഗീകരിച്ചാണ് മേയ് 15ന് കേസ് ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിര്‍ദേശം നല്കിയത്.
സിനിമ റിലീസ് ചെയ്യുന്നത് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങളെ തെറ്റായി ചിത്രീകരിക്കുന്ന സിനിമ ഭരണകൂട അജണ്ടയെ പിന്തുണയ്ക്കുന്നതെന്ന ആക്ഷേപം പ്രതിപക്ഷ പാര്‍ട്ടികളും ഉയര്‍ത്തിയിരുന്നു.
പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് സിനിമയുടെ പ്രദര്‍ശനം നിരോധിച്ചിട്ടുണ്ട്.
അതേസമയം സിനിമയുടെ നികുതി ഒഴിവാക്കുന്നതായി ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ് സംസ്ഥാന സര്‍ക്കാരുകള്‍ അറിയിച്ചിട്ടുണ്ട്.
english summary; The Kerala Story: The Supreme Court will consider the petition
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.