22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

വ്യാപാരസ്ഥാപനങ്ങൾ അടയ്ക്കുകയും ഭീഷണി മുഴക്കുകയും ചെയ്തവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി സമിതി

Janayugom Webdesk
നെടുങ്കണ്ടം
August 19, 2023 9:48 pm

ഹർത്താലിന്റെ പേര് പറഞ്ഞ് ബലമായി വ്യാപാരസ്ഥാപനങ്ങൾ അടക്കുകയും ഭീഷണി മുഴക്കുകയും ചെയ്തവരെ അറസ്റ്റ് ചെ യ്യണമെ ന്ന് ആവശ്യപെട്ട്കേരള വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധ പ്രകടനം നടത്തി. കോവിഡും പ്രളയവും മൂലം വ്യാപാരം നഷ്ടപ്പെട്ട നിരവധി കച്ചവടക്കാരാണ് ജില്ലയിൽ ഉള്ളത്. ഏറെ പ്രതീക്ഷയോടെയാണ് ഇവർ ഓണം സീസനെ കാത്തിരിക്കുന്നത്.
ഈ സമയത്താണ് ഇല്ലാത്ത പ്രശ്നത്തിന്റെ പേരിൽ കോൺഗ്രസ് ജില്ലാ കമ്മിറ്റി ഹർത്താലിന് ആഹ്വാനം ചെയ്തത് .
എന്നാൽ ഹർത്താലുമായി സഹകരിക്കില്ലന്ന് വ്യാപാരി വ്യവസായി സമിതി
കടകൾ തുറക്കുമെന്നും മുൻകൂട്ടി അറിയിക്കുകയും ചെയ്തിരുന്നു. ഹർത്താൽ ദിവസം കട്ടപ്പനയിൽ വ്യാപാരി വ്യവസായി സമിതിയുടെ സ്ഥാപനങ്ങൾ തുറന്നപ്പോൾ ഹർത്താൽ അനുകൂലികൾ എത്തി ബലം പ്രയോഗിക്കുകയും കടകൾ ബലമായി അടപ്പിക്കുകയും ചെയ്തു . ഇതിൽ പ്രതിഷേധിച്ചാണ് കേരള വ്യാപാരി വ്യവസായി സമിതി ജില്ലാകമ്മിറ്റി കട്ടപ്പനയിൽ പ്രതിഷേധ പ്രകടനം നടത്തിയത്കയ്യേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യും വരെ സമരം തുടരുമെന്ന് ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ പറഞ്ഞു.

Eng­lish summary;The Ker­ala Traders Indus­try Asso­ci­a­tion has demand­ed the arrest of those who have threat­ened to close the businesses

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.