22 January 2026, Thursday

വീടിന്റെ 
താക്കോൽദാനം നടത്തി

Janayugom Webdesk
ആലപ്പുഴ
July 15, 2023 8:02 pm

റോട്ടറി ക്ലബ്ബ് ഇൻറർനാഷണൽ 3211 ന്റെ സഹകരണത്തോടെ ആലപ്പുഴ പ്രസ് ക്ലബ്ബ് മാധ്യമ പ്രവർത്തകൻ മുഹമ്മദ് സാലിക്ക് നിർമിച്ചു നൽകിയ ഭവനത്തിന്റെ താക്കോൽ ദാനം നടത്തി. എ എം ആരിഫ് എം പി യും ജില്ലാകലക്ടർ ഹരിത വി കുമാറും ചേർന്ന് വീടിന്റെ താക്കോൽ മുഹമ്മദ് സാലിയുടെ കുടുംബത്തിന് കൈമാറി. റോട്ടറി ക്ലബ്ബ് മുൻ ഗവർണർ കെ ബാബുമോന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്തു.

മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി വി അജിത്കുമാർ, വാർഡ് അംഗം ബിന്ദു സതീശ്, സുനിൽ വഞ്ചിക്കൽ, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എം എം ഷംസുദ്ദീൻ, റോട്ടറി മുൻ അസിസ്റ്റന്റ് ഗവർണർ ഗിരീശൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സുമേഷ് എന്നിവർ സംസാരിച്ചു. പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് സന്തോഷ് ജോസഫ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ബിനീഷ് പുന്നപ്ര നന്ദിയും പറഞ്ഞു. റോട്ടറി ക്ലബ്ബിന്റെ 1258-ാമത് വീടിന്റെ താക്കോൽദാനം ആണ് ഇന്നലെ നടന്നത്. റോട്ടറി ക്ലബ്ബ് മുൻ ഭാരവാഹികളായ ഇ കെ ലൂക്ക്, ജോൺ ഡാനിയൽ, തോമസ് ആന്റോ പുളിക്കൽ, ശ്രീകുമാർ കൊല്ലം, കെ പി രാമചന്ദ്രൻ, സുമേഷ് ചെറുവാരണം എന്നിവർ പങ്കെടുത്തു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.