കുട്ടി ആക്സിലേറ്റർ അമർത്തിയതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ സ്‌കൂട്ടർ കടയിലേക്ക് ഇടിച്ചു കയറി. ഹരിപ്പാട് ടൗൺ ജുമാ മസ്ജിദ് സമീപമുള്ള ഫിദ ടെക്സ്റ്റൈൽസിലേക്കാണ് ഉച്ചയ്ക്ക് 2.30 ഓടുകൂടി നിയന്ത്രണം തെറ്റിയ സ്കൂട്ടർ ഇടിച്ചുകയറിയത്. ഭാര്യയും ഭർത്താവും കുട്ടിയും അടങ്ങുന്ന കുടുംബം തുണിത്തരങ്ങൾ വാങ്ങുന്നതിനായി കടയുടെ മുൻപിൽ വാഹനം നിർത്തി ഭാര്യ കടയ്ക്കുള്ളിലേക്ക് പ്രവേശിക്കുന്ന സമയത്ത് സ്‌കൂട്ടറിന്റെ മുന്നിലിരുന്ന അഞ്ചു വയസ്സോളം പ്രായമുള്ള ആൺകുട്ടി ആക്സിലേറ്റർ അമർത്തുകയും പെട്ടെന്ന് നിയന്ത്രണം തെറ്റി കടയ്ക്കുള്ളലേക്ക് പാഞ്ഞു കയറുകയുമായിരുന്നു.
മാതാവിന് നിസ്സാര പരിക്കേറ്റു. കടയ്ക്കുള്ളിൽ കിടന്നിരുന്ന തുണിക്കെട്ടുകളിലേക്കാണ് വാഹനം പാഞ്ഞു കയറിയത്. ഗ്ലാസ് വാതിലുകൾ അടക്കം ഉണ്ടായിരുന്ന കടയായിരുന്നെങ്കിലും അതിലൊന്നും ഇടിക്കാതെയാണ് വാഹനം അകത്തേക്ക് പാഞ്ഞ് കയറിയത് . കടയിലുണ്ടായിരുന്ന ജീവനക്കാരും , സാധനം വാങ്ങാൻ എത്തിയവരും അടക്കം നിരവധി ആളുകൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റില്ല. ഹരിപ്പാട് സ്വദേശികളായ കുടുംബമാണ് സ്‌കൂട്ടറിൽ സാധനം വാങ്ങാൻ എത്തിയത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.