Site iconSite icon Janayugom Online

പാചകപുര ഉദ്ഘാടനം ചെയ്തു

കരീലക്കുളങ്ങര എം ജി എം എൽ പി സ്കൂളിൽ എം എൽ എ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും 7 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച പാചകപ്പുരയുടെ ഉത്ഘാടനം യു പ്രതിഭ എം എൽ എ നിർവ്വഹിച്ചു. പത്തിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ ഉഷ അദ്ധ്യക്ഷത വഹിച്ചു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജനുഷ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ അനിത രാജേന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗം ബി പവിത്രൻ, പി. റ്റി. എ പ്രസിഡന്റ് മുകേഷ് കുമാർ, മുതുകുളം ബ്ലോക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അൻജിത്ത്, കായംകുളം എഇഒ സിന്ധു ടീച്ചർ, സ്ക്കൂൾ ഹെഡ് മാസ്റ്റർ പ്രവീൺ ജി എസ് എന്നിവർ സംസാരിച്ചു.

Exit mobile version