3 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 2, 2025
January 2, 2025
January 1, 2025
December 29, 2024
December 29, 2024
December 29, 2024
December 29, 2024
December 28, 2024
December 28, 2024
December 28, 2024

ആട്ടിൻകുട്ടിയെ പ്രകൃതിവിരുദ്ധ പീഡ നത്തിനിരയാക്കി കൊ ന്നു; പ്രതി പിടിയിൽ

Janayugom Webdesk
തിരുവനന്തപുരം
November 11, 2023 8:50 am

തിരുവനന്തപുരത്ത് ആട്ടിന്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊന്ന പ്രതി പിടിയില്‍. വർക്കലയിൽ പനയറ കോവൂർ സ്വദേശി അജിത്താണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഒക്ടോബർ 30നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.കല്ലമ്പലത്തെ അബ്ദുൾ കരീമിന്റെ വീട്ടിൽ വളർത്തുന്ന ആട്ടിൻകുട്ടിയാണ് ക്രൂര ലൈംഗികപീഡനത്തിനിരയായി ചത്തത്. 

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് രാത്രിയിൽ പൂർണനഗ്നനായ ഒരാൾ എത്തി പെൺ ആട്ടിൻകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തിയത്. പുലർച്ചെ മൂന്നുമണി മുതൽ ഇയാളുടെ സാന്നിധ്യം ക്യാമറകളിൽ പറഞ്ഞിട്ടുണ്ട്. തുടർന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയിൽ പ്രതി അജിത്താണെന്ന് തിരിച്ചറിഞ്ഞു. സംഭവത്തിനുശേഷം ഒളിവിൽ പോയ അജിത്ത് പൊലീസ് പിടിയിലായി.

ഇതിനുമുമ്പ് ഇയാൾ പശുക്കുട്ടിയെയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി സൂചന. വർക്കലയിലെ ബിവറേജസ് കുത്തിത്തുറന്ന് മോഷണം നടത്തിയതടക്കം മുൻപ് നിരവധി കേസുകളിൽ പ്രതിയാണ് അജിത്ത്. പ്രതിക്കുവേണ്ടി സഹായങ്ങൾ ചെയ്തു കൊടുത്ത രണ്ടുപേരെ നേരത്തേ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത് റിമാൻഡ് ചെയ്തു. അജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചോദ്യം ചെയ്തു വരികയാണ്.

Eng­lish Sum­ma­ry: The lamb was killed by unnat­ur­al tor­ture; Accused in custody
You may also like this video

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.