ഇന്ത്യയില്‍ ഇതുവരെ എത്തിയിട്ടള്ള ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്‌സി ക്ലോഡ് ഗിറാർഡെറ്റ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തി.399.99 മീറ്റർ നീളവും 61.5 മീറ്റർ വീതിയും 16.6 മീറ്റർ ഉയരവും 24,116 കണ്ടെയ്‌നർ ശേഷിയുമുള്ള കപ്പലാണിത്.മലേഷ്യയിൽ നിന്നെത്തിയ കപ്പൽ കണ്ടെയ്‌നർ ഹാൻഡ്‌ലിങ്ങിന് ശേഷം തിരിച്ചുപോകും.
വലിയ കപ്പലുകള്‍ തടസ്സങ്ങളേതുമില്ലാതെ പാര്‍ക്ക് ചെയ്യാന്‍ തുടങ്ങിയതോടെ വിഴിഞ്ഞം തുറമുഖത്തിന്‍റെ പ്രാധാന്യം വര്‍ധിച്ചു.ഇന്ന് രാത്രി തന്നെ കപ്പല്‍ തിരിച്ചുപോകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.