രാജ്യത്ത് ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് അറുതിയില്ല. ഉത്തരാഖണ്ഡിലെ ഹരിദ്വാർ‑ഡെറാഡൂൺ റെയിൽവേ ട്രാക്കിലാണ് ഏറ്റവും പുതിയതായി സ്ഫോടകവസ്തു കണ്ടെത്തിയത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്.
ഞായറാഴ്ച രാത്രിയാണ് മോട്ടി ചൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള റെയിൽവേ ട്രാക്കിൽ നിന്ന് ഡിറ്റണേറ്ററുകള്‍ കണ്ടെടുത്തത്. ട്രാക്കില്‍ സ്ഫോടക വസ്തു സ്ഥാപിക്കപ്പെട്ടതായുള്ള വിവരം ഞായറാഴ്ച രാത്രി മൊറാദാബാദ് റെയിൽവേ ഡിവിഷനിലെ കൺട്രോൾ റൂം അധികൃതര്‍ ഞായറാഴ്ച രാത്രിയോടെയാണ് ഗവൺമെന്റ് റെയിൽവേ പോലീസിന് (ജിആർപി) കൈമാറിയത്. ഉടൻതന്നെ സംഭവ സ്ഥലത്തെത്തിയ ജിആർപി സംഘം ട്രാക്കില്‍നിന്ന് ഡിറ്റണേറ്ററുകൾ കണ്ടെടുക്കുകയായിരുന്നു.
സ്ഫോടക വസ്തു കണ്ടെടുത്ത സ്ഥലത്തുനിന്ന് ഒരാള്‍ സംശയാസ്തപദമായി നീങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഉത്തർപ്രദേശിലെ രാംപൂർ സ്വദേശിയായ അശോകനെ അറസ്റ്റ് ചെയ്തതായും ഇയാള്‍ക്കെതിരെ കേസെടുത്തതായും പൊലീസ് പറഞ്ഞു.
സംഭവത്തിന് പിന്നിലെ പ്രതിയുടെ ഉദ്ദേശ്യം ഇതുവരെ വ്യക്തമായിട്ടില്ലെന്നും ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും എസ്എസ്പി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.