ലോക ശ്രദ്ധ ആകര്‍ഷിക്കുന്ന സാഹചര്യവും, അന്തരീക്ഷവുമാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയുടെ ഭാഗമായി വരുന്ന നിക്ഷേപം കേരളത്തിന്റെ ഭാവി പുരോഗതിക്ക് ശക്തി പകരുമെന്നും അദ്ദേഹം വ്യക്തമാക്കി.കേരളം ഒന്നിച്ചു നിൽക്കുന്നുവെന്നതാണ് ഉച്ചകോടിയുടെ പ്രത്യേകത.
വിവിധ കോണുകളിൽനിന്ന് വ്യത്യസ്ത അഭിപ്രായങ്ങൾ വന്നിട്ടുണ്ട്. കേരളത്തിലെ ജനങ്ങൾക്ക് പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകണം. നിലവിലുള്ള തൊഴിലാളികളുടെ കൂലിയും ജോലിയും സംരക്ഷിക്കപ്പെടണം. ഇതിനൊക്കെ സഹായകരമായ രീതിയിലാണ് കേരള സർക്കാർ വിവിധ പദ്ധതികളുമായി മുന്നോട്ടുപോകുന്നത്. വ്യവസായ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവന്ന ഗൃഹപാഠമാണ് ആഗോള സംഗമത്തിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നും ടി പി പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.