
എൽഡിഎഫ് തൈക്കാട്ടുശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ റോഡ് ഷോയ്ക്കിടെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചരണ വാഹനം അടിച്ച് തകർത്തു. കോൺഗ്രസ് പ്രവർത്തകനായ തൈക്കാട്ടുശേരി വേലം വെളി ഷെമീർ (38) നെ പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. തൈക്കാട്ടുശേരി നാലാം വാർഡ് സ്ഥാനാർത്ഥിയും നിലവിൽ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ‑വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാനുമായ എൻ കെ ജനാർദ്ദനന്റെ പ്രചരണ വാഹനത്തിന്റെ ഗ്ലാസ് തകർക്കുകയും കൊടി വലിച്ച് കീറുകയും ചെയ്തു. പ്രവർത്തകർ വാഹനത്തിൽ നിന്നും ഇറങ്ങുന്നതിനിടെ ഇയാൾ അടുത്തുള്ള കെട്ടിടത്തിൽ കയറി ഒളിക്കുകയായിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് എൽഡിഎഫ് പ്രവർത്തകർ തടിച്ചുകൂടിയത് സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. നേതാക്കളുടെ സംയമനത്തോടെയുള്ള ഇടപെടലിന്റെ ഫലമായി അനിഷ്ട സംഭവങ്ങളുണ്ടായില്ല. പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തതോടെയാണ് സംഘർഷത്തിന് അയവ് വന്നതും പ്രവർത്തകർ പിരിഞ്ഞു പോയതും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.