1 March 2026, Sunday

Related news

February 27, 2026
February 26, 2026
February 24, 2026
February 23, 2026
February 21, 2026
February 21, 2026
February 16, 2026
February 16, 2026
February 16, 2026
February 14, 2026

ജനഹൃദയങ്ങളിലേറി എൽഡിഎഫ് വികസന മുന്നേറ്റ ജാഥ

Janayugom Webdesk
കോട്ടയം
February 9, 2026 9:32 pm

ജനഹൃദയങ്ങളിലേറി എൽഡിഎഫ് വികസന മുന്നേറ്റ ജാഥ പര്യടനം തുടരുന്നു. ജോസ് കെ മാണി നയിക്കുന്ന മധ്യമേഖലാ ജാഥ കോട്ടയം ജില്ലയിലെ പര്യടനം പൂർത്തിയാക്കി. പാലാ, കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ സ്വീകരണങ്ങളേറ്റുവാങ്ങി ജാഥ ഇടുക്കി ജില്ലയിലേക്ക് പ്രവേശിച്ചു. പാലാ അരുണപുരം സൺ സ്റ്റാർ ഓഡിറ്റോറിയത്തിൽ നടന്ന മുഖാമുഖം പരിപാടിയിൽ പൗരപ്രമുഖരുമായി ജാഥാ ക്യാപ്റ്റൻ ജോസ് കെ മാണിയും അംഗങ്ങളും കൂടിക്കാഴ്ച നടത്തി. പാലായിൽ നടന്ന യോഗത്തിൽ സിപിഐ(എം) ജില്ലാസെക്രട്ടേറിയേറ്റംഗം ലാലിച്ചൻ ജോർജ്ജും, പൊൻകുന്നത്ത് രാജേന്ദ്രമൈതാനത്ത് നടന്ന സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ സി ജി ജ്യോതിരാജും, മുണ്ടക്കയത്ത് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും അധ്യക്ഷരായി. 

വിവിധ സ്വീകരണ യോഗങ്ങളിൽ ജാഥാ അംഗങ്ങളായ കെ കെ ശൈലജ, പി കെ ബിജു, പി പി സുനീർ, ബിനോയ് ജോസഫ്, മാത്യൂസ് കോലഞ്ചേരി, എം എ ലത്തീഫ്, സിപിഐ സംസ്ഥാന എക്സിക്യുട്ടീവംഗം സി കെ ശശിധരൻ, ജില്ലാ സെക്രട്ടറി അഡ്വ. വി കെ സന്തോഷ് കുമാർ, സംസ്ഥാന കൗൺസിലംഗങ്ങളായ അഡ്വ. വി ബി ബിനു, ഒ പി എ സലാം, സിപിഐ(എം) ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, എൽഡിഎഫ് കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ ജോൺ വി ജോസഫ്, അഡ്വ. ബിനു ബോസ്, മന്ത്രി റോഷി അഗസ്റ്റിൻ, എംഎൽഎമാരായ എൻ ജയരാജ്, പ്രമോദ് നാരായണൻ, എൽഡിഎഫ് നേതാക്കളായ സ്റ്റീഫൻ ജോർജ്, ബാബു കെ ജോർജ്, കെ എം രാധാകൃഷ്ണൻ, അഡ്വ. തോമസ് വി ടി, പി കെ ഷാജകുമാർ, അഡ്വ. ജോസ് ടോം പുലിക്കുന്നേൽ, ടോബിൻ കെ അലക്സ്, സജേഷ്ശശി, ഔസേപ്പച്ചൻ തകിടിയൽ, രമേഷ് ബാബു, ബെന്നി മൈലാടൂർ, എ എം മാത്യു ആനിത്തോട്ടം, മോഹൻ ചേന്നംകുളം, അഡ്വ. എം എ ഷാജി, ഹേമലതാ പ്രേംസാഗർ, രാജൻ ചെറുകാപ്പള്ളിൽ, അജി കാരുവാക്കൽ, സുരേഷ് കെ ഗോപാൽ, പി പ്രിജിത്ത്, അഡ്വ. ഗിരീഷ് എസ് നായർ, പി കെ സുധീർ, കെ ജെ തോമസ്, കെ രാജേഷ്, അഡ്വ. പി ഷാനവാസ്, അഡ്വ. സാജൻ കുന്നത്ത്, രമാമോഹൻ, ജോയി ജോർജ്, വി ജെ കുര്യാക്കോസ്, ജോർജ്ജ്കുട്ടി അഗസ്റ്റി, എന്നിവർ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.