5 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 24, 2024
November 15, 2024
November 3, 2024
October 22, 2024
October 12, 2024
September 10, 2024
September 4, 2024
August 30, 2024
August 29, 2024
August 29, 2024

എല്‍ഡിഎഫ് സര്‍ക്കാര്‍ വാക്ക് പാലിക്കുന്നു, 20 ലക്ഷം പേർക്ക് തൊഴിൽ: വീടുകളിലെത്തി മന്ത്രിമാർ

Janayugom Webdesk
തിരുവനന്തപുരം
May 9, 2022 10:16 am

കേരള നോളജ് ഇക്കണോമി മിഷൻ നേതൃത്വത്തിൽ നടക്കുന്ന എന്റെ തൊഴിൽ എന്റെ അഭിമാനം പ്രചാരണപരിപാടിയുടെ കുടുംബശ്രീ സർവേയുടെ ഉദ്ഘാടനം ചെങ്ങന്നൂരില്‍ നടന്നുചെങ്ങന്നൂർ നഗരസഭയിലെ കീ‍‍ഴ്ചേ‍രിമേൽ ബി അജീഷ്‌കുമാറിന്റെ വീട്ടിൽ മന്ത്രിമാരായ എം വി ഗോവിന്ദനും സജി ചെറിയാനും എത്തിയാണ് ചടങ്ങിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

കെഎസ്ഇബി റിട്ട.സബ് എൻജിനിയർ ബി അജീഷ്‌കുമാറിന്റെയും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥ ജയമോളുടെയും മകൻ എ ഹരി നാരായണനിൽ (21)നിന്ന്‌ മന്ത്രി എം വി ഗോവിന്ദൻ വിവരങ്ങൾ ശേഖരിച്ചു. മൂന്നാം വർഷ സോഷ്യോളജി വിദ്യാർഥിയായ ഹരിനാരായണന് പദ്ധതിയുടെ ലഘുലേഖ നൽകുന്നതോടൊപ്പം മന്ത്രിമാർ ആശംസയും അറിയിച്ചു.തുടര്‍ന്ന് ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനിയറിങ്‌ കോളേജ് ഓഡിറ്റോറിയത്തിൽ മന്ത്രി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു

മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. കെ ഡിസ്‌ക്‌ മെമ്പർ സെക്രട്ടറി ഡോ.പിവി ഉണ്ണികൃഷ്‌ണൻ പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ എക്‌സി. ഡയറക്‌ടർ പി ഐ ശ്രീവിദ്യ പ്രചാരണപരിപാടി വിശദീകരിച്ചു. രാജ്യത്ത്‌ ആദ്യമായാണ് തൊഴിലന്വേഷകരെ തേടി സർക്കാർ സംവിധാനം വീടുകളിലേക്കെത്തുന്നതെന്ന്‌ മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കുന്നതിലൂടെ കഴിവും അഭിരുചിയും അനുസരിച്ച്‌ തൊഴിൽ നൽകാനാകുമെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിൽ വൈജ്ഞാനികസമൂഹത്തെ സൃഷ്‌ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച്‌ ഒരുലക്ഷം തൊഴിൽസംരംഭം സർക്കാർ നേതൃത്വത്തിൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാര്‍ അപ്രതീക്ഷിതമായി എത്തിയത് വീട്ടുകാർക്കും അയൽവാസികൾക്കും കൗതുകമായി.

Eng­lish Summary:The LDF gov­ern­ment is keep­ing its word, jobs for 20 lakh peo­ple: Min­is­ters at home

You may also like this video:

TOP NEWS

December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.