24 February 2026, Tuesday

Related news

February 24, 2026
February 23, 2026
February 21, 2026
February 21, 2026
February 16, 2026
February 16, 2026
February 16, 2026
February 14, 2026
February 13, 2026
February 13, 2026

ഭരണത്തുടർച്ച അനിവാര്യമെന്ന വിളംബരവുമായി എല്‍ഡിഎഫ് ജാഥകള്‍ തുടരുന്നു

Janayugom Webdesk
കോഴിക്കോട്/ ആലപ്പുഴ/കോട്ടയം
February 8, 2026 10:16 pm

കേരളത്തിൽ ഭരണത്തുടർച്ച അനിവാര്യമെന്ന വിളംബരവുമായി എല്‍ഡിഎഫ് മേഖലാ ജാഥകള്‍ പര്യടനം തുടരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ലീഡറും സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് മാനേജരുമായ തെക്കൻ മേഖലാ ജാഥ ആലപ്പുഴ ജില്ലയിലെ പര്യടനം പൂർത്തിയാക്കി. ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിലൂടെ കടന്നുപോയ ജാഥ വികസന ചർച്ചകൾക്ക് വലിയ ജനകീയ അടിത്തറ പാകി.
ആലപ്പുഴ കല്യാണി ഓഡിറ്റോറിയത്തിൽ നടന്ന വിപുലമായ ആശയസംവാദത്തോടെയായിരുന്നു പര്യടനത്തിന് തുടക്കമായത്. ഹരിപ്പാട് നടന്ന സ്വീകരണത്തിൽ എം സത്യപാലനും കായംകുളത്ത് എ ഷാജഹാനും മാവേലിക്കരയില്‍ എം ഡി ശ്രീകുമാറും അധ്യക്ഷരായി. ജില്ലയിലെ സമാപന സ്ഥലമായ ചെങ്ങന്നൂരിൽ മന്ത്രി സജി ചെറിയാൻ, എൽഡിഎഫ് നിയോജക മണ്ഡലം കൺവീനർ എംഎച്ച് റഷീദ് എന്നിവർ സംസാരിച്ചു. പുന്നപ്ര‑വയലാർ രക്തസാക്ഷികളുടെ സ്മരണകൾ ഇരമ്പുന്ന വലിയചുടുകാട്ടിൽ ജാഥാ അംഗങ്ങൾ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.
സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ക്യാപ്റ്റനും സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം പി സന്തോഷ് കുമാര്‍ എംപി മാനേജരുമായ വടക്കൻ മേഖലാ ജാഥയ്ക്ക് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലായിരുന്നു ഇന്നലത്തെ ആദ്യ സ്വീകരണം. രാമചന്ദ്രൻ കുയ്യാണ്ടി അധ്യക്ഷനായി. തുടര്‍ന്ന് എലത്തൂർ മണ്ഡലത്തിലെ ചേളന്നൂർ എട്ടേരിയില്‍ സ്വീകരണം നല്‍കി. മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷനായി. കുന്ദമംഗലം മണ്ഡലത്തിലെ പുവ്വാട്ടുപറമ്പിലായിരുന്നു തുടര്‍ന്ന് ജാഥയെത്തിയത്. പി ടി എ റഹീം എംഎൽഎ അധ്യക്ഷനായി. ജാഥയുടെ ഇന്നലത്തെ പര്യടനം കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ സമാപിച്ചു. പി കെ നാസര്‍ അധ്യക്ഷനായി. രാവിലെ വടകരയില്‍ ജാഥാ ക്യാപ്റ്റന്‍ എം വി ഗോവിന്ദനും ജാഥാംഗങ്ങളും പൗരപ്രമുഖരുമായി ആശയവിനിമയം നടത്തി.
കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി ലീഡറും സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജു മാനേജരുമായ എൽഡിഎഫ് മധ്യമേഖലാ ജാഥയുയെ ആയിരങ്ങൾ. ശിങ്കാരിമേളത്തിന്റെയും വെടിക്കെട്ടിന്റെയും ആരവത്തോടെ ജാഥയെ സ്വീകരിച്ചു. നവകേരളത്തിന്റെ മാറ്റത്തിനൊപ്പം കരുത്തോടെ നിലയുറപ്പിക്കുമെന്ന് ജാഥയെ നെഞ്ചേറ്റിയ ജനത്തിന്റെ പ്രതികരണം.
ഇന്നലെ പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടിയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. ഏറ്റുമാനൂർ, കടുത്തുരുത്തി മണ്ഡലങ്ങളിലെ സ്വീകരണങ്ങളേറ്റുവാങ്ങി വൈക്കത്ത് സമാപിച്ചു. കോട്ടയം ബസേലിയസ് കോളജിൽ വിവിധ മേഖലയിലെ പൗരപ്രമുഖരുമായി ജാഥാ ക്യാപ്റ്റനും അംഗങ്ങളും കൂടിക്കാഴ്ച നടത്തി. പാമ്പാടിയിൽ കെ എം രാധാകൃഷ്ണനും ഏറ്റുമാനൂരിൽ മന്ത്രി വി എൻ വാസവനും അധ്യക്ഷത വഹിച്ചു. കടുത്തുരുത്തി മണ്ഡലത്തിൽ കുറവിലങ്ങാട് പി വി സുനിൽ, വൈക്കത്ത് പി ശശിധരൻ എന്നിവര്‍ അധ്യക്ഷരായി.
ഇന്ന് രാവിലെ 10ന് പാലായിൽനിന്നും പര്യടനം ആരംഭിക്കും. തുടർന്ന് കാഞ്ഞിരപ്പള്ളിയിൽ നിന്നും പൂഞ്ഞാർ മണ്ഡലത്തിലെ മുണ്ടക്കയത്ത് എത്തുന്ന ജാഥ ജില്ലയിലെ പര്യടനം പൂർത്തിയാക്കി ഇടുക്കിയിലേക്ക് കടക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.