23 January 2026, Friday

എല്‍ഡിഎഫ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Janayugom Webdesk
കായംകുളം
July 21, 2023 7:52 pm

മണിപ്പൂർ കലാപത്തിന് പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് കരീലകുളങ്ങര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പുല്ലുകുളങ്ങര ജംഗ്ഷനിൽ കൂടിയ യോഗം സി പി ഐ ഭരണിക്കാവ് മണ്ഡലം സെക്രട്ടറി എൻ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി കെ ബി പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് സി കെ സുരേഷ് ബാബു സ്വാഗതം പറഞ്ഞു. അബിൻഷാ, പ്രസന്നകുമാരി ടീച്ചർ, റഹിം കൊപ്പാറ, ഷാജി കല്ലറക്കൽ, എസ് സനിൽകുമാർ, ജയപ്രകാശ് എന്നിവർ സംസാരിച്ചു

എൽഡിഎഫ് പത്തിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. പത്തിയൂർ ചിറ്റാൻ ങ്കേരി ജംഗഷനിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ യു പ്രതിഭ എം എൽ എ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ആർ ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ജി ഹരികുമാർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം കെ ജി സന്തോഷ്, വി പ്രഭാകരൻ, കെ സുകുമാരൻ, ഗോപിനാഥപിള്ള, ഷെരീഫ് എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: The LDF orga­nized a protest rally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.