18 December 2024, Wednesday
KSFE Galaxy Chits Banner 2

പി കൃഷ്ണപിള്ളയുടെ ജന്മഗൃഹം പാര്‍ട്ടിയുടെ സ്വന്തമാക്കാന്‍ മുന്‍കൈയെടുത്ത നേതാവ്

എന്‍ അനില്‍ ബിശ്വാസ്
കോട്ടയം
December 9, 2023 6:12 pm

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരള ഘടകത്തിന്റെ സ്ഥാപകനേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന പി കൃഷ്ണപിള്ളയുടെ ജന്മഗൃഹം നിലനിന്നിരുന്ന വൈക്കത്തെ പറൂപ്പറമ്പ് പുരയിടം സിപിഐ സംസ്ഥാന കൗണ്‍സില്‍ വിലയ്ക്ക് വാങ്ങിയത് കാനം രാജേന്ദ്രന്‍ മുന്‍കയ്യെടുത്താണ്. പലര്‍ കൈമറിഞ്ഞ, കൃഷ്ണപിള്ളയുടെ വീടിരുന്ന പുരയിടം 2020 ഓഗസ്റ്റില്‍ ആണ് സിപിഐ സംസ്ഥാന കൗണ്‍സിലിന്റെ പേരില്‍ വാങ്ങിയത്. ഇതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കിയത് സംസ്ഥാന സെക്രട്ടറിയായ കാനം രാജേന്ദ്രന്‍ ആയിരുന്നു. 2021ല്‍ പറൂപ്പറമ്പ് പുരയിടത്തില്‍ വെച്ച് നടന്ന സിപിഐ ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തതും അദ്ദേഹം ആയിരുന്നു. 

കൃഷ്ണപിള്ളയുടെ ജന്മഗേഹം പുനര്‍നിര്‍മിച്ച് പുതുതലമുറയ്ക്കായി പഠനകേന്ദ്രം, ഗ്രന്ഥശാല, സെമിനാര്‍ ഹാള്‍, കലാപരിപാടികള്‍ക്കായി തിയ്യറ്റര്‍ എന്നിവ നിര്‍മിക്കുന്നതിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയായിരുന്നു. ഇക്കാര്യത്തില്‍ കാനം പ്രത്യേക താല്‍പര്യം എടുത്തിരുന്നു. ഇവിടെ വരുമ്പോഴെല്ലാം കുട്ടികള്‍ക്കുവേണ്ടി ഗ്രന്ഥശാല പ്രവര്‍ത്തനം ആരംഭിക്കണമെന്ന് വൈക്കത്തെ പാര്‍ട്ടി നേതാക്കളോട് നിര്‍ദേശിക്കുകയും അതിന്റെ തുടര്‍പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആരായുകയും ചെയ്യുമായിരുന്നു. ആ സ്വപ്നം ബാക്കിയാക്കിയാണ് കാനം വിടവാങ്ങിയത്. 

Eng­lish Sum­ma­ry: The leader who took the ini­tia­tive to acquire the birth house of P Krish­napil­la for the party

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.