ചില്ലറ വിൽപ്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. അടിമാലി കല്ലാർ സ്വദേശി വെങ്ങോലയിൽ വീട്ടിൽ വിശ്വനാഥൻ വേണുഗോപാൽ (32)ആണ് അറസ്റ്റിലായത്. നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ കെ രാജേന്ദ്രനും സംഘവും ചാറ്റുപാറ ഭാഗത്ത് നടത്തിയ വാഹന പരിശോധനക്കിടയിൽ ആണ് അഞ്ചു ഗ്രാം എംഡിഎംഎയുമായി ഇയാളെ പിടികൂടിയത്. എറണാകുളം ഭാഗത്ത് നിന്നും വാങ്ങുന്ന രാസലഹരി അടിമാലിയിൽ എത്തിച്ച് ചില്ലറ വിൽപന നടത്തുകയായിരുന്നു പതിവ്. ഇയാൾ സഞ്ചരിച്ചിരുന്ന മാരുതി കാറും എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു.
പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അര ഗ്രാം എംഡിഎംഎ മാത്രം കൈവശം സൂക്ഷിച്ചാലും പത്ത് വർഷത്തോളം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രിവന്റീവ് ഓഫീസർ പ്രദീപ് കെ വി, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് കെ എം, ധനിഷ് പുഷ്പചന്ദ്രൻ, യധുവംശരാജ്, ഡ്രൈവർ നിതിൻ ജോണി എന്നിവരും റെയ്ഡൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.