4 January 2025, Saturday
KSFE Galaxy Chits Banner 2

Related news

January 3, 2025
January 2, 2025
January 2, 2025
January 1, 2025
December 29, 2024
December 29, 2024
December 29, 2024
December 29, 2024
December 28, 2024
December 28, 2024

വെടിയേറ്റ് മരിച്ചയാളുടെ ഇടതുകണ്ണ് കാണാനില്ല; എലി കരണ്ടതാകാമെന്ന് ആശുപത്രി അധികൃതര്‍

Janayugom Webdesk
പട്ന
November 18, 2024 2:46 pm

ബിഹാറിലെ പട്‌നയില്‍ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹത്തില്‍നിന്ന് ഒരു കണ്ണ് കാണാതായി. പട്‌ന സ്വദേശിയായ ഫാന്തുസ് കുമാര്‍ എന്നയാളുടെ മൃതദേഹത്തില്‍നിന്നാണ് ഇടതുകണ്ണ് നഷ്ടമായത്. സംഭവത്തിന് പിന്നില്‍ ആശുപത്രി അധികൃതരാണെന്നും അവയവക്കച്ചവടത്തിന്റെ ഭാഗമായാണ് മൃതദേഹത്തില്‍നിന്ന് കണ്ണ് നീക്കംചെയ്തതെന്നുമാണ് മരിച്ചയാളുടെ ബന്ധുക്കളുടെ ആരോപണം. അതേസമയം, ഇത്തരം ആരോപണം ശരിയല്ലെന്നും കണ്ണ് എലി കരണ്ടതാകാനാണ് സാധ്യതയെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.

വയറിന് വെടിയേറ്റനിലയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് കുമാറിനെ പട്‌നയിലെ നളന്ദ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയോടെ യുവാവ് മരിച്ചത്. തുടര്‍ന്ന് മൃതദേഹം ആശുപത്രിയില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം സംസ്‌കാരചടങ്ങിനായി കുടുംബം മൃതദേഹം ഏറ്റുവാങ്ങാനെത്തിയപ്പോഴാണ് മൃതദേഹത്തില്‍ ഇടതുകണ്ണില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ കുടുംബം പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

TOP NEWS

January 4, 2025
January 4, 2025
January 4, 2025
January 4, 2025
January 4, 2025
January 4, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.