20 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 13, 2024
November 12, 2024
November 12, 2024
November 11, 2024
November 10, 2024
November 10, 2024
November 8, 2024
November 8, 2024
November 6, 2024

തൃശൂരില്‍ ബഹുദൂരം മുന്നേറി ഇടതുമുന്നണി സ്ഥാനാര്‍ത്ഥി

ബിനോയ് ജോര്‍ജ് പി 
തൃശൂര്‍
March 4, 2024 10:50 pm

പാര്‍ലമെന്റ് മണ്ഡലത്തില്‍ മറ്റു സ്ഥാനാര്‍ത്ഥികളെ ബഹുദൂരം പിന്നിലാക്കി ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാറിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമായി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്റെ അടുത്ത ദിവസം മുതല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി റോഡ്ഷോകള്‍ ആരംഭിച്ചു. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ആദ്യഘട്ട പ്രചാരണം പൂര്‍ത്തിയായി. മൂന്നുതവണ എംഎല്‍എയും മന്ത്രിയുമായ വി എസ് സുനില്‍കുമാറിന് ജില്ലയില്‍ മികച്ച പ്രതിച്ഛായ ആണ് ഉള്ളത്. ആ ഘട്ടത്തിലുണ്ടാക്കിയ വികസനപ്രവര്‍ത്തനങ്ങളെ പറ്റി ആരോടും പറഞ്ഞു ബോധിപ്പിക്കേണ്ടതില്ല.
യുഡിഎഫ് ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ല. അത്രയും അനിശ്ചിതത്വത്തിലാണ് പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ്. സിറ്റിങ് എം പി കോണ്‍ഗ്രസിലെ ടി എന്‍ പ്രതാപനെക്കുറിച്ച് ഒരു വിവരവുമില്ലാത്ത അവസ്ഥയാണ്. പ്രതാപനാണ് സ്ഥാനാര്‍ത്ഥിയെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം പറയുമ്പോള്‍, അതിനെ ശക്തമായി എതിര്‍ക്കുകയാണ് മറുവിഭാഗം. പകരം മറ്റൊരാളുടെ പേരാണ് അവര്‍ ഉയര്‍ത്തുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രതാപന്‍ നടത്തുന്ന യാത്രപോലും തമ്മില്‍തല്ലുമൂലം അലങ്കോലമായി. ബിജെപിയോടുള്ള സ്നേഹാധിക്യം പ്രകടമാകുന്ന പ്രസ്താവനകള്‍ ഇറക്കി പ്രതാപന്‍ കുടുങ്ങുകയും ചെയ്തു. ഇതെല്ലാംകൊണ്ട് പ്രതാപനും രണ്ടു മനസാണ്. 

ബിജെപി സ്ഥാനാര്‍ത്ഥി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും സ്വന്തം പാര്‍ട്ടിക്കാര്‍ക്കുപോലും ഉള്‍ക്കൊള്ളാനാകാത്ത പ്രകൃതമാണ് ‘സ്റ്റാറി’ ന്റെതെന്ന് അടക്കം പറയുന്നവരാണ് കൂടുതലും. തൃശൂരിലെ ഭൂരിപക്ഷ വോട്ടര്‍മാരും അംഗീകരിക്കില്ലെന്ന സത്യം അദ്ദേഹത്തിന് മനസിലാക്കാനുള്ള അവസാന അവസരമായിരിക്കും ഈ തെരഞ്ഞെടുപ്പ് എന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കു കൂട്ടല്‍.

വലിയ ഭൂരിപക്ഷത്തോടെയാണ് തൃശൂര്‍ ജില്ലയിലെ ജനങ്ങള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ വിജയിപ്പിച്ചത്. 13 നിയമസഭാ മണ്ഡലങ്ങളില്‍ യുഡിഎഫിന് ഒരു സീറ്റു മാത്രമാണ് ലഭിച്ചത്. കോര്‍പറേഷനിലും ജില്ലാ പഞ്ചായത്തിലും ഇടതുമുന്നണിയാണ് ഭരിക്കുന്നത്. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഒഴികെ തൃശൂര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ എന്നും ചേര്‍ത്തുപിടിക്കാറുള്ള ജില്ലയാണ്. സമൂഹത്തിന്റെ പൊതുവായ ആവശ്യങ്ങള്‍ക്കും അനീതിക്കുമെതിരെ പോരാട്ടഭൂമിയില്‍ അടിപതറാതെ നിന്നിട്ടുള്ള സുനില്‍കുമാര്‍ കളം നിറഞ്ഞു കളിക്കുമ്പോള്‍ വിജയത്തെക്കുറിച്ച് ഇടതുമുന്നണിക്ക് ആശങ്കയേതുമില്ല.

Eng­lish Sum­ma­ry: The Left Front can­di­date advanced far in Thrissur

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.