6 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

February 26, 2024
July 28, 2023
April 29, 2023
April 25, 2023
March 23, 2023
March 4, 2023
March 3, 2023
March 3, 2023
December 30, 2022
December 30, 2022

ചുമ മരുന്ന് കുടിച്ച് 18 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഇന്ത്യന്‍ മരുന്ന് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി

Janayugom Webdesk
ന്യൂഡല്‍ഹി
March 23, 2023 1:38 pm

ചുമ മരുന്ന് കുടിച്ച് 18 കുട്ടികള്‍ മരിച്ചസംഭവത്തില്‍ ഇന്ത്യന്‍ കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി. ഇന്ത്യന്‍ നിര്‍മ്മിത ചുമമരുന്ന് കുടിച്ച് ഉസ്ബെക്കിസ്ഥാനില്‍ 18കുട്ടികള്‍ മരിക്കാനിടയായതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. യുപിയിലെ നോയിഡആസ്ഥാനമായുള്ള ഫാര്‍സ്യൂട്ടിക്കല്‍ സ്ഥാപനമായ മരിയോണ്‍ ബയോടെക്ക് നിര്‍മ്മിക്കുന്ന മരുന്നുകള്‍ കഴിച്ചാണ് കുട്ടികള്‍ മരിച്ചത്. 

തുടര്‍ന്ന് മരുന്നു കമ്പനികള്‍ക്കെതിരേ മുന്നറിയിപ്പുമായി ലോകാര്യോഗ്യ സംഘടന രംഗത്തുവന്നു. മാരിയോൺ ബയോടെക് നിർമിച്ച Dok-1എന്ന സിറപ്പാണ് ഉസ്ബെക്കിസ്താനിലെ കുട്ടികളെ മരണത്തിലേക്ക് തള്ളിവിട്ടത് എന്നായിരുന്നു റിപ്പോർട്ടുകൾ. കഴിഞ്ഞ ഡിസംബറിൽ ഉണ്ടായ സംഭവത്തിനു പിന്നാലെ വിഷയത്തിൽ കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.അതിനു പിന്നാലെയാണ് കമ്പനിയുടെ നിര്‍മ്മാണ ലൈസന്‍സ് ഉത്തര്‍പ്രേദേശ് ഡ്രഗ്സ് കണ്‍ട്രോളിങ് ആന്‍റ് ലൈസന്‍സിങ് അതോററ്റി കഴിഞ്ഞ ദിവസം റദ്ദാക്കി. കമ്പനിയുടെ ലൈസൻസ് ജനുവരി മുതൽ സസ്പെൻഷനിലായിരുന്നു. തുടർന്ന് വിശദമായ അന്വേഷണം ആരംഭിച്ചു.

കമ്പനിക്ക് ഇനി മുതല്‍ സിറപ്പ് നിര്‍മ്മിക്കാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ തന്നെ മാരിയോൺ ബയോടെക്കിൽ നിന്നു കണ്ടെടുത്ത സിറപ്പിൽ മായം ചേർത്തിട്ടുണ്ടെന്നും നിലവാരമില്ലാത്തത് ആണെന്നും അധികൃതർ കണ്ടെത്തിയിരുന്നു. തുടർന്ന് ചണ്ഡി​ഗഡിലെ സർക്കാർ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ 22 എണ്ണം നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തുകയായിരുന്നു.ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ ആംബ്രൊനോൾ, ഡോക്-1 മാക്സ് എന്നീ മരുന്നുകൾക്ക് ലോകാരോ​ഗ്യസംഘടന ഉസ്ബെക്കിസ്താനിൽ വിലക്കും ഏർപ്പെടുത്തിയിരുന്നു. പനിക്കും ചുമയ്ക്കുമായി നൽകിയ പ്രസ്തുത മരുന്നുകൾ കഴിച്ച കുട്ടികൾ കടുത്ത ശ്വാസകോശരോഗങ്ങൾമൂലമാണ് മരിച്ചത്.

മരുന്നിൽ എഥിലീൻ ഗ്ലൈക്കോൾ എന്ന മാരകരാസവസ്തുവിന്റെസാന്നിധ്യമുണ്ടെന്ന്ഉസ്‌ബക്കിസ്താൻആരോഗ്യമന്ത്രാലയത്തിന്റെ പ്രാഥമിക പരിശോധനാറിപ്പോർട്ടിലുണ്ടായിരുന്നു.ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ ഫാർമസിസ്റ്റുകളും രക്ഷിതാക്കളും നിർദേശിച്ചതുപ്രകാരം മരുന്ന് കഴിച്ച കുട്ടികൾക്കാണ് മരണം സംഭവിച്ചതെന്നാണ് പ്രസ്താവനയിൽ പറയുന്നത്. രണ്ടുമുതൽ ഏഴുദിവസം വരെ മരുന്ന് കഴിച്ച കുട്ടികളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൂന്നു ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ പീനല്‍കോഡ് സെക്ഷന്‍ 274 (മയക്ക് മരുന്നു മായം ചേര്‍ക്കല്‍, 275(മായം കലര്‍ന്ന മരുന്നുകളുടെ വില്‍പന)276( വ്യത്യസ്ത മരുന്നോ മെഡിക്കല്‍ തയ്യാറെടുപ്പോ ആയി മരുന്നു വില്‍ക്കല്‍) കൂടാതെ സെക്ഷന്‍ 17( തെറ്റിദ്ധരിച്ച് ബ്രാന്‍ഡഡ് മരുന്നുകള്‍) പ്രകാരവും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

Eng­lish Summary:
The license of the Indi­an com­pa­ny was revoked after 18 chil­dren died after drink­ing cough medicine

You may also like this video:

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.