11 March 2026, Wednesday

Related news

March 11, 2026
March 11, 2026
March 10, 2026
March 9, 2026
March 9, 2026
March 8, 2026
March 8, 2026
March 8, 2026
March 8, 2026
March 6, 2026

സിംഹങ്ങളും നാട്ടിലിറങ്ങി; അമ്രേലിയിൽ അഞ്ചു വയസുകാരൻ കൊല്ലപ്പെട്ടു

Janayugom Webdesk
അമ്രേലി
March 11, 2026 6:56 pm

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ സിംഹത്തിന്റെ ആക്രമണത്തിൽ അഞ്ചുവയസുകാരൻ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച വൈകുന്നേരം ധാരി താലൂക്കിലെ മനാവാവ് ഗ്രാമത്തിൽ വച്ചാണ് സംഭവം. മധ്യപ്രദേശിൽ നിന്നുള്ള കൃഷിത്തൊഴിലാളിയുടെ മകനെയാണ് പെൺസിംഹം ആക്രമിച്ചത്. കുട്ടിയെ സിംഹം ആക്രമിക്കുന്നത് കണ്ട നാട്ടുകാർ ബഹളം വച്ചതോടെ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടിപ്പോവുകയായിരുന്നു. രക്തത്തിൽ കുളിച്ച നിലയില്‍ കണ്ട കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെത്തുടർന്ന് വനംവകുപ്പ് മൂന്ന് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ തെരച്ചിലിൽ സിംഹത്തെ ചൊവ്വാഴ്ച അർദ്ധരാത്രിയോടെ കൂട്ടിലാക്കി. 

ഏഷ്യാറ്റിക് സിംഹങ്ങളുടെ ഏക ആവാസ കേന്ദ്രമാണ് ഗുജറാത്ത്. മെയ് 2025 ൽ നടത്തിയ സെൻസസ് പ്രകാരം, ഗിർ ദേശീയോദ്യാനത്തിന് പുറമെ സൗരാഷ്ട്ര മേഖലയിലെ അമ്രേലി ഉൾപ്പെടെ 11 ജില്ലകളിലായി വനേതര പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും സിംഹങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്. നേരത്തെ 674 സിംഹങ്ങൾ ഉണ്ടായിരുന്നത് ഇപ്പോൾ 2025 ലെ സെൻസസ് പ്രകാരം 891 ആയിട്ടുണ്ട്. ഗിർ ദേശീയോദ്യാനം ഉപേക്ഷിച്ച് സിംഹങ്ങൾ പുറത്തെത്തുന്നത് വലിയ ഗവേഷണ വിഷയമായിരിക്കുകയാണ്. 394 എണ്ണം മാത്രമാണ് ഗിര്‍ വനത്തിനകത്തെ അവാസ വ്യവസ്ഥയിൽ കഴിയുന്നത്.

TOP NEWS

March 11, 2026
March 11, 2026
March 11, 2026
March 11, 2026
March 11, 2026
March 11, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.