
ടെക്നോ സ്പോർട്സ് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും സുന്ദരന്മാരുടെ പുതിയ പട്ടികയിൽ ദക്ഷിണ കൊറിയൻ മ്യൂസിക് ബാൻഡ് ബിടിഎസ് താരം കിം തേഹ്യൂങ്(വി) ഒന്നാം സ്ഥാനം നിലനിര്‍ത്തി. ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് വി. പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഹോളിവുഡ് നടൻ റോബർട്ട് പാറ്റിൻസൺ ആണ്. മൂന്നാം സ്ഥാനം ബോളിവുഡ് നടൻ ഋത്വിക് റോഷൻ സ്വന്തമാക്കി. ഹോളിവുഡ് താരം ടോം ഹോളണ്ട് നാലാം സ്ഥാനത്തും, മുൻ ഫുട്ബോൾ താരം ഡേവിഡ് ബെക്കാം അഞ്ചാം സ്ഥാനത്തും എത്തി.
ഈ പട്ടികയിൽ ഇടം നേടിയ മറ്റ് പ്രമുഖർ:
6-ാം സ്ഥാനം: നടൻ ഇദ്രീസ് എൽബ
7-ാം സ്ഥാനം: കനേഡിയൻ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ
8-ാം സ്ഥാനം: ഹോളിവുഡ് താരം ബ്രാഡ്‌ലി കൂപ്പർ
9-ാം സ്ഥാനം: ഹോളിവുഡ് നടൻ ക്രിസ് ഇവാൻസ്
10-ാം സ്ഥാനം: നടൻ സാക് എഫ്രോൺ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.