22 January 2026, Thursday

Related news

January 19, 2026
January 10, 2026
January 6, 2026
January 4, 2026
January 3, 2026
December 30, 2025
December 30, 2025
December 24, 2025
December 24, 2025
December 21, 2025

നാട്ടുകാര്‍ ശരിയല്ല, ഭണ്ഡാരത്തില്‍ ആരും പണമിടുന്നില്ല സാറേ.. പൊലീസിനോട് കള്ളന്റെ പരാതി

Janayugom Webdesk
വടകര
August 6, 2023 9:33 pm

അഴിയൂർ ചോമ്പാലയില്‍ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മൂന്ന് തവണ പണം മോഷ്ടിച്ച സംഭവത്തിലെ പ്രതി പൊലീസ് പിടിയില്‍. മട്ടന്നൂര്‍ പേരോറ പുതിയ പുരയിൽ രാജീവൻ എന്ന സജീവൻ (44) ആണ് അറസ്റ്റിലായത്. ഇയാളെ ക്ഷേത്രത്തിലെത്തിച്ച് ഇന്നലെ പൊലീസ് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനെത്തിയപ്പോൾ മോഷ്ടാവ് പൊലീസിനോട് പറഞ്ഞ പരാതി കേട്ട് നാട്ടുകാരും ചിരിച്ചു. ‘നാട്ടുകാര് ശരിയല്ലട്ടാ, ആരും പൈസ ഇടുന്നില്ല’ എന്നായിരുന്നു പൊലീസുകാരോട് കള്ളന്റെ പരാതി. 

ചോമ്പാൽ ബംഗ്ലാവിൽ ദേവസ്ഥാനം ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മോഷ്ടാവ് കുത്തിത്തുറന്ന് മൂന്ന് തവണയായി കവർന്നത്. ആദ്യം കവർച്ച നടക്കുമ്പോൾ ക്ഷേത്രത്തിൽ സിസിടിവി ഇല്ലായിരുന്നു. വീണ്ടും മോഷണം നടന്നതോടെ ക്ഷേത്രഭാരവാഹികൾ സിസിടിവി സ്ഥാപിച്ചു. കഴിഞ്ഞ ദിവസം കള്ളൻ സിസിടിവിയിൽ കുടുങ്ങുകയായിരുന്നു. സിസിടിവിയിൽ പതിഞ്ഞ ചിത്രത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി സജീവൻ വലയിലായത്. ഇയാൾ കണ്ണൂർ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കളവ് കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. 

താനല്ല മോഷ്ടിച്ചതെന്നും മട്ടന്നൂരുകാരനായ താൻ ഭണ്ഡാരം മോഷ്ടിക്കാനായി ഇവിടെ വരെ വരുമോയെന്നും ഒരാളെ പോലെ ഏഴ് പേരില്ലേ എന്നെല്ലാം പ്രതി പൊലീസിനോട് ചോദിക്കുന്നുണ്ടായിരുന്നു. ഇതിനിടെയിലാണ് കള്ളന്റെ പരാതിയെത്തിയതും. ഭണ്ഡാരത്തിൽ പണം കുറവാണെന്നും നാട്ടുകാർ ശരിയല്ല, ആരും പൈസ ഇടുന്നില്ലെന്നുമായിരുന്നു സജീവന്റെ കമൻറ്. ഇത് നാട്ടുകാരിലും പൊലീസിലും ചിരിയുണർത്തി. നാട്ടുകാര്‍ പകര്‍ത്തിയ ഈ വീഡിയോ ദൃശ്യംഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

Eng­lish Sum­ma­ry; The locals are not right, no one is pay­ing in the trea­sury, sir.. The thief’s com­plaint to the police
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.