23 February 2026, Monday

Related news

February 10, 2026
February 9, 2026
February 5, 2026
February 5, 2026
February 3, 2026
February 2, 2026
February 2, 2026
December 18, 2025
December 6, 2025
July 28, 2025

ലോക്‌സഭ സ്തംഭിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
February 2, 2026 10:30 pm

ഭരണ പ്രതിപക്ഷ ഏറ്റുമുട്ടലില്‍ ലോക്‌സഭ സ്തംഭിച്ചു. രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചകള്‍ക്കാണ് പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഇന്നലെ തുടക്കമായത്. രാവിലെ സമ്മേളിച്ച ലോക്‌സഭയില്‍ ചോദ്യവേളയും ശൂന്യവേളയും പിന്നിട്ട ശേഷമാണ് നന്ദിപ്രമേയ ചര്‍ച്ചകളിലേക്ക് സഭാ നടപടികള്‍ നീങ്ങിയത്. രാജ്യസഭയില്‍ ശൂന്യവേളയും ചോദ്യവേളയും പിന്നിട്ടതോടെ സഭ നന്ദിപ്രമേയ ചര്‍ച്ചകളിലേക്ക് കടന്നു. ജനറല്‍ എം എം നരവനെയുടെ ഓര്‍മ്മകുറിപ്പുകളുമായി ബന്ധപ്പെട്ട ലേഖനത്തിലെ പരാമര്‍ശങ്ങള്‍ ഉന്നയിക്കാന്‍ രാഹുല്‍ ഗാന്ധി ശ്രമിച്ചതോടെ സഭ ഭരണപ്രതിപക്ഷ ഏറ്റുമുട്ടലിലേക്ക് നീങ്ങി. ഇതോടെ സ്പീക്കര്‍ ആദ്യം മൂന്നു വരെയും പിന്നീട് നാലുവരെയും സഭ നിര്‍ത്തിവച്ചു.

നാലിനു വീണ്ടും സമ്മേളിച്ച ലോക്‌സഭയില്‍ ഭരണ പ്രതിപക്ഷങ്ങള്‍ തമ്മിലുള്ള വാക്‌പോരിന് അയവുണ്ടാകാഞ്ഞതോടെ ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു.
ലോക്‌സഭയില്‍ സര്‍ബാനന്ദ സോനോവാളും രാജ്യസഭയില്‍ ബിജെപി അംഗം സി സദാനന്ദനും രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയം അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ മറുപടി നല്‍കും. രാജ്യസഭയില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമനാകും ചര്‍ച്ചകള്‍ക്കുള്ള മറുപടി പ്രസംഗം നടത്തുക. ആകെ 18 മണിക്കൂറാണ് നന്ദിപ്രമേയത്തിന്‍മേല്‍ സഭയില്‍ ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.