തന്റെ ലോറിക്ക് അർജുന്റെ പേര് തന്നെ ഇടുമെന്നും ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നും ലോറിയുടമ മനാഫ്. തെറ്റ് ചെയ്തെങ്കിൽ കല്ലെറിഞ്ഞ് കൊന്നോട്ടെ. തന്റെ യൂട്യൂബ് ചാനലിൽ ഇഷ്ടമുള്ളത് ഇടും, ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നും മനാഫ് വിശദമാക്കി. ഗംഗാവാലി പുഴയുടെ അരികത്ത് നില്‍ക്കുമ്പോള്‍ ആരോടേലും സംസാരിക്കാനാണ് ഞാന്‍ യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. ഞാന്‍ വോറെ ലെവലാ.എനിക്ക് ആരെയും പേടിക്കേണ്ട ആവശ്യമില്ല. അര്‍ജുന്റെ അമ്മ എന്റെ അമ്മയാണ്. അർജുന്റെ കുടുംബത്തിന് എന്ത് ആവശ്യം വന്നാലും ഞാന്‍ കൂടെയുണ്ടാവും,ഞാനും അര്‍ജുന്റെ അമ്മയും തമ്മില്‍ അഭിമുഖം ഒന്നും നടത്തിയിട്ടില്ലായെന്നും മനാഫ് പറഞ്ഞു. താൻ കുടുംബത്തിന് പണം കൊടുത്തിട്ടില്ല. ഒരിക്കല്‍ ഉസ്താദിനു ഒപ്പം കുടുംബത്തെ കാണാന്‍ പോയപ്പോൾ അദ്ദേഹം പണം കൊടുത്തിരുന്നു. അതാകും കുടുംബം ഉദ്ദേശിച്ചത്. അർജുനെ കിട്ടും വരെ ഉപയോഗിക്കാനാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. ഇനി യൂട്യൂബ് ചാനൽ ഉഷാറാക്കും. കാര്യമായ തർക്കം കുടുംബവുമായി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴാണ് ആരോപണങ്ങൾ അറിയുന്നത്. ഫോൺ വന്നുകൊണ്ടിരിക്കുകയാണ്. ചിത അടങ്ങും മുൻപ് എന്നെ ക്രൂശിക്കരുതായിരുന്നുവെന്നും മനാഫ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.