ലോട്ടറി നറുക്കെടുപ്പ് ഫലം മൂന്ന് ദിനപത്രങ്ങള്‍ക്ക് മാത്രമായി ചുരുക്കി. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ എല്ലാ ദിവസവും നറുക്കെടുക്കുന്ന ഭാഗ്യക്കുറികളുടെ ഫലം പിറ്റേ ദിവസം പത്രങ്ങളില്‍ പരസ്യമായി നല്‍കുന്നതില്‍നിന്നാണ് ഭൂരിഭാഗം പത്രങ്ങളെയും ഒഴിവാക്കിയിരിക്കുന്നത്. ഇനി മുതല്‍ നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന അറിയിപ്പ് ഇന്നലെ ലോട്ടറി വകുപ്പ് പത്രങ്ങള്‍ക്ക് നല്‍കുകയായിരുന്നു.
മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി എന്നീ പത്രങ്ങള്‍ക്ക് മാത്രം ലോട്ടറി നറുക്കെടുപ്പിന്റെ പരസ്യം നല്‍കിയാല്‍ മതിയെന്നാണ് ലോട്ടറി വകുപ്പിന്റെ തീരുമാനം. മറ്റ് പത്രങ്ങളുടെ വായനക്കാര്‍ക്ക് ലോട്ടറി നറുക്കെടുപ്പ് ഫലം ലഭിക്കുന്നത് നിഷേധിക്കുന്ന സമീപനമാണ് ഇതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കോര്‍പറേറ്റ് മാധ്യമങ്ങള്‍ക്ക് മാത്രം പരസ്യങ്ങള്‍ നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിന് സമാനമാണ് തീരുമാനമെന്നും വിമര്‍ശനമുയരുന്നുണ്ട്.
English Summary: The lottery draw results were narrowed down to only three newspapers
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.