24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024

കാമുകിയെ കാണാന്‍ രാത്രിയിലെത്തി; ടെറസിലേക്ക് വന്ന അമ്മയെ കണ്ട താഴേക്ക് ചാടിയ 18കാരന് ദാരുണാന്ത്യം

Janayugom Webdesk
സേലം
February 4, 2023 7:59 pm

കാമുകിയുടെ അപ്പാര്‍ട്ട്മെന്റിന്റെ ടെറസില്‍ നിന്ന് ചാടി കാമുകന് ദാരുണാന്ത്യം. തമിഴ്‌നാട് ധര്‍മപുരി കാമരാജ് നഗര്‍ സ്വദേശിയും ഒന്നാംവര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിയുമായ എസ്. സഞ്ജയ്(18) ആണ് മരിച്ചത്.വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കാമുകിയുമായി സംസാരിക്കുന്നതിനിടെ പെണ്‍കുട്ടിയുടെ അമ്മയെ കണ്ടതോടെ പരിഭ്രാന്തനായ വിദ്യാർത്ഥി ടെറസില്‍നിന്ന് താഴേക്ക് ചാടിയത്. വിവരമറിഞ്ഞ് എത്തിയ കണ്ണംകുറിച്ചി പൊലീസ് തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

സ്‌കൂളിലും യുവാവും കാമുകിയും ഒരുമിച്ചായിരുന്നു പഠനം.പ്രദേശത്തെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു സഞ്ജയുടെ താമസം. ഇതിന് സമീപത്തായി മറ്റൊരു അപ്പാര്‍ട്ട്‌മെന്റിലാണ് കാമുകിയും അമ്മയും സഹോദരിയും താമസിച്ചത്. പെണ്‍കുട്ടിയും സഞ്ജയും ടെറസില്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു അമ്മ ടെറസിലേക്ക് വരുന്നത്. അമ്മയെ കണ്ട് പരിഭ്രമിച്ച യുവാവ് ടെറസില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ യുവാവ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

Eng­lish Summary;The lover came at night to meet his girl­friend; The 18-year-old died while jump­ing from the terrace
You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.