22 January 2026, Thursday

Related news

January 13, 2026
December 30, 2025
December 28, 2025
December 19, 2025
November 30, 2025
November 25, 2025
November 3, 2025
November 3, 2025
October 26, 2025
October 18, 2025

ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ

Janayugom Webdesk
ആലപ്പുഴ
August 31, 2024 8:09 pm

മോറിസ് കോയിൻ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിലെ പ്രധാന പ്രതി മലപ്പുറം തിരൂർ പൊൻമുണ്ടം പറമ്പത്ത് വീട്ടിൽ മുഹമ്മദ് ഷാഫി (30) മാവേലിക്കര പോലീസിന്റെ പിടിയിലായി. മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിയായ യുവാവിന്റെ അക്കൗണ്ടിൽ നിന്നും, ഇരട്ടിലാഭം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 15,30,000 രൂപ പലപ്പോഴായി തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് തട്ടിപ്പിനിരയായ യുവാവ് പൊലീസില്‍ പരാതി നൽകി. അന്വേഷണത്തിൽ കേസിലെ പ്രതികളെല്ലാം ഒളിവിലാണന്നും ഇവർ സമാനമായ പല കേസുകളിലും പ്രതികളാണെന്നും തിരിച്ചറിഞ്ഞു. 

ഒളിവിലായിരുന്ന ഷാഫി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും ലുക്ക്ഔട്ട് സർക്കുലറിന്റെ അടിസ്ഥാനത്തിൽ ഇയാളെ കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു . മാവേലിക്കര പൊലീസ് ഇൻസ്പെക്ടർ സി ശ്രീജിത്ത്, സബ്ബ് ഇൻസ്പെക്ടർ സത്യൻ പി ബി, സീനിയർ സിവിൽ പോലീസ് ഓഫീസർ ഗംഗ പ്രസാദ്, സിവിൽ പോലീസ് ഓഫീസർ ഷബീർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.