5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

July 5, 2024
July 5, 2024
July 5, 2024
July 5, 2024
July 2, 2023
June 29, 2023
March 8, 2023
January 21, 2023
January 9, 2023
November 3, 2022

ബ്രിട്ടീഷ് പാർലമെന്റിൽ ഇനി മലയാളി ശബ്ദം മുഴങ്ങും

സ്വന്തം ലേഖിക
കോട്ടയം
July 5, 2024 9:24 pm

ബ്രിട്ടീഷ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മലയാളക്കരയ്ക്കും അഭിമാനം.ബ്രിട്ടനിലെ തെരഞ്ഞെടുപ്പിൽ ചരിത്രമെഴുതി മലയാളികളുടെ അഭിമാനമായി കോട്ടയം കൈപ്പുഴ സ്വദേശി സോജൻ ജോസഫ്.
ചരിത്രത്തിലെ ആദ്യ മലയാളി എംപിയെന്ന ബഹുമതിയാണ് ഇതോടെ സോജൻ ജോസഫ് സ്വന്തമാക്കിയത്. കൺസർവേറ്റീവ് പാർട്ടിയുടെ 139 വർഷത്തെ വിജയഗാഥക്ക് വിരാമമിട്ടാണ് ആഷ്ഫോർഡിൽ നിന്നും ലേബർ പാർട്ടിയുടെ ആദ്യ എംപിയായി സോജൻ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടത്. സിറ്റിങ് എംപി ഡാമിയൻഗ്രീനിന്റെ 27 വർഷത്തെ കുത്തക സീറ്റാണ് സോജൻ ജോസഫ് പിടിച്ചെടുത്തത്. 

കൈപ്പുഴ ചാമക്കാലായിൽ ജോസഫിന്റെയും പരേതയായ ഏലികുട്ടിയുടെയും ഏഴാമത്തെ മകനാണ് സോജൻ ജോസഫ്. 22 വർഷമായി യുകെയിൽ നഴ്സായി ജോലിചെയ്യുകയാണ്. കൈപ്പുഴ സെന്റ് മാത്യൂസ് എൽപി സ്കൂൾ, സെന്റ് ജോർജ്ജ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ പഠനം പൂർത്തിയാക്കി. മാന്നാനം കെ ഇ കോളജിലെ പഠനത്തിനുശേഷം ബാഗ്ലൂരിൽ നിന്നും നഴ്സിങ് പഠനം പൂർത്തിയാക്കി. 49കാരനായ സോജൻ 2022 മുതലാണ് യുകെയിൽ സജീവ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. 

ആഷ്ഫോർഡ് ബറോ കൗൺസിലിലെ കൗൺസിലറും എൻഎച്ച്എസിൽ മെന്റൽ ഹെൽത്ത് നഴ്സിങ് മേധാവിയുമാണ്. എൻഎച്ച്എസ് സേവനങ്ങൾ, സാമൂഹിക പരിചരണം, ബിസിനസ്, ജീവിതച്ചിലവ് തുടങ്ങിയവയ്ക്ക് മുൻതൂക്കം നൽകിയായിരുന്നു സോജന്‍ ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണം. കൺസർവേറ്റീവ് പാർട്ടിയുടെ സിറ്റിങ് സീറ്റായ ആഷ്ഫോർഡിൽ നിന്നും 1779 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. സോജന്റെ ഭാര്യ ബ്രൈറ്റ ജോസഫ് നഴ്സായി യുകെയിൽ തന്നെ ജോലിചെയ്യുകയാണ്. വിദ്യാർഥികളായ ഹന്ന, സാറ, മാത്യൂ എന്നിവരും സോജനൊപ്പമുണ്ട്. 

Eng­lish Sum­ma­ry: The Malay­ali voice will now be heard in the British Parliament

You may also like this video

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.