19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 4, 2024
October 9, 2024
October 9, 2024
September 26, 2024
August 22, 2024
August 19, 2024
May 29, 2024
November 22, 2023
November 1, 2023
October 11, 2023

മൂന്നക്ക എഴുത്ത് ലോട്ടറി നടത്തിയ ആൾ അറസ്റ്റിൽ

Janayugom Webdesk
ആലപ്പുഴ
August 22, 2024 3:44 pm

സംസ്ഥാനലോട്ടറി ടിക്കറ്റിന് സമാന്തരമായി മൂന്നക്ക എഴുത്ത് ലോട്ടറി നടത്തിയയാൾ അറസ്റ്റിൽ. ആലപ്പുഴ നഗരസഭ സ്റ്റേഡിയം വാർഡ് തപാൽപറമ്പ് ഫാസിയ മൻസിലിൽ നവാസിനെ (49) ആണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പുലയൻവഴി ജംഗ്ഷന്സമീപം ലോട്ടറികടയുടെ മറവിൽ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇടപാട് നടത്തിരുന്നത്. തട്ടിപ്പിന് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും 23,190 രൂപയും വിവിധ നമ്പറുകൾ എഴുതിയ കുറിപ്പുകളും പിടിച്ചെടുത്തു. 

രണ്ടുമാസത്തിലധികമായി ഇയാൾ ലോട്ടറിക്കട കേന്ദ്രീകരിച്ച് എഴുത്ത് ലോട്ടറി നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കേരള ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറിന്റെ അവസാന മൂന്നക്കങ്ങൾ മുൻകുട്ടി എഴുതി നൽകുന്നതാണ് രീതി. 20 രൂപ കൊടുത്താൽ മൂന്നക്കനമ്പർ ആർക്കും എഴുതി നൽകാം. എഴുതി നൽകുന്ന നമ്പർ ശരിയാണെങ്കിൽ 5,000 രൂപ വരെ സമ്മാനം ലഭിക്കും. നേരിട്ടെത്തി എഴുതി നൽകാൻ ബുദ്ധിമുട്ടുള്ളവർക്ക് ഗൂഗിൾ പേ വഴി പണം അയച്ചശേഷം ഇഷ്ടമുള്ള നമ്പറുകൾ വാട്സ് ആപ്പിലൂടെ ബുക്ക് ചെയ്യാം. സമ്മാനം ലഭിച്ചാൽ തുക ഗൂഗിൾ പേ വഴി അയച്ചുനൽകും. സൗത്ത് സി ഐ ശ്രീജിത്ത്, എസ്ഐമാരായ ആനന്ദ്, ജോമോൻ ജോസഫ്, സിപിഒമാരായ വിപിൻദാസ്, ശ്യാം എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.