ഒരേസ്ഥാപനത്തിൽ രണ്ടാംവട്ടവും മുക്കുപണ്ടം പണയം വച്ച് തട്ടിപ്പിന് ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുളക്കട ഈസ്റ്റ് തുരുത്തിലമ്പലം പുന്തലവിള വീട്, അനിൽകുമാർ(46) ആണ് പിടിയിലായത്. ഏനാത്ത് ജംഗ്ഷനിൽ മഠത്തിവിളയിൽ ഫിനാൻസ് എന്നപേരിൽ ധനകാര്യ സ്ഥാപനം നടത്തുന്ന ടോം ജേക്കബ് ആണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്.
വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെ സ്ഥാപനത്തിലെത്തി 10 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടമായ വള പണയം വച്ച് പരമാവധി തുക വേണമെന്ന് ആവശ്യപ്പെട്ടു. അതുപ്രകാരം 58000 രൂപയ്ക്കുണ്ടെന്ന് ടോം അറിയിച്ചു. ഇയാൾ ഈമാസം 3 നും ഇത്തരത്തിൽ എത്തി ഒരു വള സ്ഥാപനത്തിൽ പണയം വച്ച് 43000 രൂപ വാങ്ങിയിരുന്നു. മാറ്റിൽ സംശയം തോന്നിയ സ്ഥാപനയുടമ അടുത്തുള്ള വിനായക ജുവലറിയിൽ പോയി വള മുറിച്ചു നോക്കിയപ്പോൾ മുക്കുപണ്ടമാണെന്ന് ബോധ്യപ്പെട്ടു . തിരികെ വന്ന് അനിൽകുമാറിനോട് ചോദിച്ചപ്പോൾ അയാൾ പരസ്പരവിരുദ്ധമായി മറുപടിയാണ് നൽകിയത്. രണ്ടു വളകളിലും 916 എന്ന് രേഖപ്പെടുത്തി സ്വർണം പൂശിയതായിരുന്നു എന്നും കണ്ടെത്തി.
തുടർന്ന്, വളയും മുൻപ് വച്ച വളയും പരിശോധിച്ചപ്പോൾ,മുമ്പ് വച്ചതും മുക്കുപണ്ടമാണെന്ന് ബോധ്യമായി.വിവരം പൊലിസ് സ്റ്റേഷനിൽ അറിയിച്ചതുപ്രകാരം ഉടനടി സ്ഥലത്തെത്തിയ പോലീസ് അനിൽകുമാറിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് ഇന്നലെ രാത്രി ഏട്ടരയ്ക്ക് രേഖപ്പെടുത്തി. വളകളും രേഖകളും പോലീസ് പിടിച്ചെടുത്തു കോടതിയിൽ ഹാജരാക്കി. പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതി കോട്ടയം കടുത്തുരുത്തി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായി. പ്രതിയെ കോടതിയിൽ ഹാജരാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.