7 March 2026, Saturday

Related news

March 6, 2026
March 6, 2026
March 6, 2026
March 5, 2026
March 5, 2026
March 1, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026

കാമുകിയുമായി ചേർന്ന് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ

Janayugom Webdesk
കടയ്ക്കൽ
September 10, 2024 9:41 pm

കാമുകിയുമായി ചേർന്ന് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന ഭർത്താവ് പിടിയിലായി. ചിതറ ചല്ലിമുക്ക് ഷൈനിഭവനിൽ സതീഷിനെ(ജോഷി-37)യാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് എട്ട് മാസങ്ങൾക്ക് ശേഷമാണ് ഇയാൾ പിടിയിലാകുന്നത്. കഴിഞ്ഞ ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യ സായൂജ്യയെ രണ്ടാം പ്രതിയായ കാമുകി സുജിതയുമായി ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നതാണ് കേസ്. തന്റെ വീട്ടിൽ സതീഷ് ഒളിച്ച് താമസിക്കുന്നുണ്ടന്നു പറഞ്ഞ് സായൂജ്യയെ സുജിത വിളിച്ച് വരുത്തി സതീഷുമായി ചേർന്ന് വെട്ടികൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട സായൂജ്യ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. കടയ്ക്കൽ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.

റിമാൻഡിലായ ഇവർ ഇപ്പോൾ ജ്യാമ്യത്തിലാണ്. ഒളിവിലായിരുന്ന സതീഷ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കടയ്ക്കൽ, ചിതറ, പാങ്ങോട്, വലിയമല സ്റ്റേഷനുകളിൽ ഒട്ടേറെ കേസുകളിലെ പ്രതിയാണ് സതീഷെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.