9 December 2025, Tuesday

Related news

December 1, 2025
November 30, 2025
November 29, 2025
November 25, 2025
November 23, 2025
November 23, 2025
November 22, 2025
November 21, 2025
November 20, 2025
November 19, 2025

17 വർഷം മുൻപ് കൊല്ലപ്പെട്ടെന്ന് കരുതിയാൾ ജീവനോടെ; കൊലക്കുറ്റത്തിന് ശിക്ഷ അനുഭവിച്ചത് നാല് പേരും

Janayugom Webdesk
പാറ്റ്ന
January 8, 2025 10:09 pm

17 വർഷം മുൻപ് കൊല്ലപ്പെട്ടെന്ന് കരുതിയാളെ ജീവനോടെ കണ്ടെത്തി. ഇല്ലാത്ത കൊലക്കുറ്റത്തിന് ശിക്ഷ അനുഭവിച്ചത് നാല് പേരും . ബീഹാറിലെ ഡിയോറിയയിൽ താമസിക്കുന്ന നാഥുനി പാൽ (50) ആണ് മരിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. നാഥുനി പാലിന്റെ പിതൃസഹോദരനും സഹോദരന്മാരും അടക്കം നാലു പേര്‍ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അമ്മാവന്‍ മരിച്ചു. മൂന്ന് സഹോദരന്മാര്‍ ജാമ്യത്തിലാണ്. യുപിയിലെ ഝാൻസിയിലാണ് ഇയാളെ കണ്ടെത്തിയത്.പൊലീസ് രേഖകളില്‍ ‘മരിച്ചു’ എന്ന് രേഖപ്പെടുത്തിയയാളെ ഝാന്‍സി പൊലീസ് കണ്ടെത്തിയതോടെയാണ് മരണത്തിന്റെയും ജീവിതത്തിന്റെയും ദുരൂഹമായ കേസ് വെളിച്ചത്ത് വന്നത്. 

ജനുവരി ആറിന് പട്രോളിങ്ങിനിടെ ഝാന്‍സി പൊലീസ് ഒരാളെ കാണുകയായിരുന്നു. അന്വേഷിച്ചപ്പോള്‍, ഇയാള്‍ ആറുമാസമായി ഗ്രാമത്തില്‍ താമസിക്കുന്നുണ്ടെന്ന് പൊലീസിന് മനസ്സിലായി. കൂടുതല്‍ അന്വേഷണത്തില്‍ ഇയാള്‍ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും അടുത്തിടെ ഝാന്‍സിയിലേക്ക് താമസം മാറിയെന്നും കണ്ടെത്തി. 16 വര്‍ഷത്തോളമായി ഇയാള്‍ ബിഹാറിലെ വീട് വിട്ടിട്ട്. 2009‑ലാണ് നാഥുനി പാലിനെ വീട്ടില്‍ നിന്ന് കാണാതായത്. പാലിന്റെ മാതാവ് അമ്മാവനും നാല് സഹോദരന്മാര്‍ക്കുമെതിരെ പരാതി രജിസ്റ്റര്‍ ചെയ്തു. അവര്‍ പാലിന്റെ ഭൂമി തട്ടിയെടുക്കുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്തു എന്നായിരുന്നു കേസ്. പാലിനെ ബിഹാര്‍ പൊലീസിന് കൈമാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.