
ജാതി അധിക്ഷേപം നടത്തിയെന്നാരോപിച്ച് പത്തനംതിട്ടയിലെ മലയാലപ്പുഴ ഗവ. ന്യൂ എൽ പി സ്കൂളിലെ അധ്യാപികയ്‌ക്കെതിരെ രക്ഷിതാവ് പരാതി നൽകി. സ്കൂളിലെ അധ്യാപികയായ മുബീന ഷെഫീക്കിനെതിരെയാണ് രക്ഷിതാവ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുന്നത്. പി ടി എ മീറ്റിങ്ങിനിടെയാണ് അധ്യാപികയിൽ നിന്ന് അധിക്ഷേപകരമായ പരാമർശം ഉണ്ടായതെന്നാണ് പരാതി.
മകൻ കാണിക്കുന്ന തെറ്റുകൾക്ക് കാരണം അവൻ്റെ ജാതിയുടെയും വീട്ടിലെയും രീതിയാണ് എന്നാണ് അധ്യാപിക പറഞ്ഞത്.
ഇത്തരത്തിൽ ഗുരുതരമായ പരാമർശങ്ങൾ അധ്യാപകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമ്പോൾ പോലും പ്രധാനാധ്യാപിക പ്രതികരിക്കാത്തത് ആശങ്കപ്പെടുത്തുന്നതായി രക്ഷിതാവ് പരാതിയിൽ വ്യക്തമാക്കി. അധ്യാപകരുടെ പെരുമാറ്റം തങ്ങളെപ്പോലെ പാവപ്പെട്ടവരുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കെതിരെയുള്ള ലംഘനമാണ് എന്നും രക്ഷിതാവ് ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.