23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

August 2, 2023
June 4, 2023
May 30, 2023
May 21, 2023
May 18, 2023
May 7, 2023
May 3, 2023
May 2, 2023
April 24, 2023
March 13, 2023

പെണ്ണ് ആവശ്യപ്പെട്ട സ്ത്രീധനം ചെക്കന്‍വീട്ടുകാര്‍ നല്‍കാത്തതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി

Janayugom Webdesk
ന്യൂഡല്‍ഹി
March 13, 2023 1:01 pm

വധു ആവശ്യപ്പെട്ട സ്ത്രീധനം നല്‍കാത്തതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി. രണ്ട് ലക്ഷം രൂപയാണ് വധു സ്ത്രീധനമായി വരനോട് ആവശ്യപ്പെട്ടത്. വധു ഉള്‍പ്പെടുന്ന വിഭാഗത്തിന്‍റെ (ഗോത്രത്തിന്‍റെ പ്രത്യേകതയാണ് വരന്‍ വധുവിനും സ്ത്രീധനം നല്‍കുന്ന ചടങ്ങ്).

അത് ആഗോത്രത്തിന്‍റെ ആചാരമാണ്. അങ്ങനെയാണ് സ്ത്രീധനം ചോദിച്ചതെന്നു പറയപ്പെടുന്നു. രണ്ട് ലക്ഷം വരന്‍റെ വീട്ടുകാര്‍ അതു സമ്മതിക്കുകയും ‚വിവാഹത്തിനുള്ള പണം നല്‍കുകുയും ചെയ്തിരുന്നു.വ്യാഴാവ്ചയായിരുന്നു വിവാഹം. ഹൈദരാബാദിന്‍രെ പ്രാന്തപ്രദേശതതുള്ള വിവാഹത്തിന് വരന്‍റെ വീട്ടുകാര്‍ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. വിവാഹസമയമായിട്ടും വധു വിവാഹ വേദിയില്‍ എത്തിയില്ല.

വിവാഹ വേദിയില്‍ വധുവിനേയുംസംഘത്തേയുംകാണാതെ വരന്‍റെ കൂട്ടര്‍ വെപ്രാളപ്പെട്ടു.തുടര്‍ന്ന് വരനുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ആളുകള്‍ വധുവും കുടൂംബാംഗങ്ങളും താമസിക്കുന്ന ഹോട്ടലിലേക്ക് ഓടി.സ്ഥലത്തെ എത്തി എത്താഞ്ഞതിന്‍റെ കാരണം അന്വേഷിച്ചപ്പോഴാണ് വധുവിന് കൂടുതല്‍ സ്ത്രീധനം വേണമെന്ന് വധുവിന്‍റെ വീട്ടുകാര്‍ വെളിപ്പെടുത്തിയത്.

ഇതുകേട്ട വരന്‍റെ വീട്ടുകാര്‍ ഞെട്ടി. പിന്നീട് വരന്‍റെ വീട്ടുകാര്‍ പൊലീസിനെ സമീപിച്ചു. വധുവിന്‍റെ വീട്ടുകാരെ വിഷയം ചര്‍ച്ചചെയ്യാന്‍ വിളിക്കുകയും ചെയ്തു. സ്ത്രീധനം കൂടുതല്‍ വേണമെന്ന നിലപാടില്‍ വധു ഉറച്ചു നിന്നതിനാല്‍ , നല്‍കിയ പണം വധുവിന്‍റെ വീട്ടുകാര്‍ വരന് തിരികെ നല്‍കേണ്ടി വന്നു. ഇരുകൂട്ടരും സൗഹാര്‍ദ്ദപരമായി പിരിഞ്ഞു

Eng­lish Summary:
The mar­riage end­ed after the Chekan fam­i­ly mem­bers did not pay the dowry demand­ed by the girl

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.